Scholarship : - Prematric, Post Matric, Begum Hazrat Mahal, NMMS, etc.
Institute Login Link : Click Here
ഒന്നിലധികം അപേക്ഷകളിൽ ഒരേ മൊബൈൽ നമ്പർ കൊടുത്തത് കാരണം കൊണ്ടോ Bank അക്കൗണ്ട് നമ്പറിൽ എന്തെങ്കിലും തെറ്റ് വന്നത് കൊണ്ടോ മറ്റോ System Defected ആക്കിയിട്ടുള്ള അപേക്ഷകൾ സൈറ്റിൽ കാണാം.
അങ്ങനെ Defect ചെയ്യപ്പെട്ട Fresh അപേക്ഷകൾ Nodal officer ക്ക് കാണാൻ :
Nodal Officer Login ൽ കയറിയ ശേഷം Reports -> Fresh Registration Report എന്നതിൽ ക്ലിക്ക് ചെയ്താൽ എല്ലാ Fresh അപേക്ഷകളും കാണാം. അതിൽ ഓരോ അപേക്ഷയുടെയും Status അതാത് അപേക്ഷകളുടെ നേരെ കാണാം. State Verify ചെയ്യപ്പെട്ടവ, Institute Defect ചെയ്യപ്പെട്ടവ, System Defect ചെയ്യപ്പെട്ടവ തുടങ്ങിയവ എല്ലാം കാണാം. അതിൽ System Defect ചെയ്യപ്പെട്ട അപേക്ഷകൾ അതാത് രക്ഷിതാക്കളെ വിവരം അറിയിക്കണം.
Prematric, Begum Hazrath Mahal Scholarship, NMMS എന്നിവയുടെ Closing Date നവംബർ 15 ആയതിനാൽ നവംബർ15 ന് മുമ്പ് തന്നെ നിർബന്ധമായും അവ Update ചെയ്യണം. അല്ലെങ്കിൽ അവരുടെ ഈ വർഷത്തെ സ്‌കോളർഷിപ്പ് നഷ്ടപ്പെടും.
System Defect ചെയ്യപ്പെട്ട അപേക്ഷകൾ രക്ഷിതാക്കൾ അക്ഷയ കേന്ദ്രത്തിൽ പോയി വീണ്ടും Login ചെയ്തു കയറിയ ശേഷം സ്‌ക്രീനിന്റെ ഇടത് വശത്ത് കാണുന്ന Update Mobile No./ Bank Account എന്നതിൽ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്ത് കൊടുക്കണം. ഒന്നിലധികം അപേക്ഷകളിൽ ഒരേ മൊബൈൽ നമ്പർ കൊടുത്തത് കാരണത്താൽ System Defect ആയതാണെങ്കിൽ ഒരു അപേക്ഷയിൽ പുതിയ മൊബൈൽ നമ്പർ കൊടുത്ത് അപ്‌ഡേറ്റ് ചെയ്യണം. മൊബൈലിൽ OTP വരും. (രണ്ടാമത്തെ അപേക്ഷയിൽ നിലവിലുള്ള മൊബൈൽ നമ്പർ തന്നെ മതിയാകും. എന്നാലും 2 അപേക്ഷയും വീണ്ടും Submit ചെയ്യാൻ ശ്രദ്ധിക്കണം.) അത് Submit ചെയ്ത ശേഷം വീണ്ടും ഇടത് വശത്ത് കാണുന്ന Application Form എന്നതിൽ ക്ലിക്ക് ചെയ്തു കൊണ്ട് പ്രസ്തുത അപേക്ഷ വീണ്ടും ഫൈനൽ ആയി Submit ചെയ്യണം. (ഈ 2 Step ഉം നിർബന്ധമായും പൂർത്തിയാക്കണം.) എങ്കിൽ മാത്രമേ School Nodal officerക്ക് വെരിഫിക്കേഷൻ നടത്താൻ കഴിയൂ. സ്‌കൂളിൽ വെരിഫിക്കേഷൻ നടത്താൻ നവംബർ 30 വരെ സമയം ഉണ്ട്.
-----------------------
Post Matric അപേക്ഷകൾ Documents അപ്‌ലോഡ് ചെയ്യാത്തവ State Nodal Officer ഡിഫെക്ട് ചെയ്തുവരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. Prematric അപേക്ഷകൾ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടും State Nodal Officer ഡിഫെക്ട് ചെയ്തേക്കാം.
അങ്ങനെ Defect ചെയ്യപ്പെട്ടവയും രക്ഷിതാക്കൾ അറിയാതെ പോകുന്നുണ്ട്.
അങ്ങനെ Defect ചെയ്യപ്പെട്ട അപേക്ഷകൾ Nodal officer ക്ക് കാണാൻ :
Nodal Officer Login ൽ കയറിയ ശേഷം Reports -> Verified, Defective & Rejected List എന്നതിൽ ക്ലിക്ക് ചെയ്താൽ REPORT GALLERY എന്ന വിൻഡോയിൽ
Verified Application List (Fresh)
Defected Application List (Fresh)
Rejected Application List (Fresh)
എന്നവ കാണാം. അതേപോലെ Renewal ന്റെയും കാണാം.
അതിൽ Verified Application List (Fresh) എന്നതിൽ ക്ലിക്ക് ചെയ്താൽ Institute Verify ചെയ്ത എല്ലാ Fresh അപേക്ഷകളും കാണാം. അതിൽ State Defect ചെയ്ത അപേക്ഷകൾ ഉണ്ടോ എന്നറിയാൻ വലത് വശത്ത് മുകളിൽ കാണുന്ന Search എന്നതിന് നേരെ കാണുന്ന ബോക്സിൽ Defect എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ State Defect ചെയ്ത Fresh അപേക്ഷകൾ ഉണ്ടെങ്കിൽ അതിൽ കാണാം.
No matching records found എന്നാണ് കാണിക്കുന്നത് എങ്കിൽ അത്തരം അപേക്ഷകൾ ഒന്നുമില്ല എന്ന് മനസ്സിലാക്കാം.
അതുപോലെ, അതിൽ കാണുന്ന Verified Application List (Renewal) എന്നതിൽ ക്ലിക്ക് ചെയ്താൽ Institute Verify ചെയ്ത എല്ലാ Renewal അപേക്ഷകളും കാണാം. അതിൽ State Defect ചെയ്ത അപേക്ഷകൾ ഉണ്ടോ എന്നറിയാൻ വലത് വശത്ത് മുകളിൽ കാണുന്ന Search എന്നതിന് നേരെ കാണുന്ന ബോക്സിൽ Defect എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ State Defect ചെയ്ത Renewal അപേക്ഷകൾ ഉണ്ടെങ്കിൽ അതിൽ കാണാം.
No matching records found എന്നാണ് കാണിക്കുന്നത് എങ്കിൽ അത്തരം അപേക്ഷകൾ ഒന്നുമില്ല എന്ന് മനസ്സിലാക്കാം.
---------------
ഈ വർഷത്തെ വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പായി Head of Institutions, Nodal Officers എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
Nodal Officer ലോഗിനില്‍ ചെയ്യേണ്ട കാര്യങ്ങൾ :
ഈ വർഷത്തെ വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പായി എല്ലാവരും നിർബന്ധമായി നോഡല്‍ ഓഫീസറുടെ Profile update ചെയ്യണം. മുകളിലുള്ള Institution Login Link ല്‍ ലിങ്കിൽ കയറി Institute Nodal Officer, ACADEMIC YEAR 2022-23 എന്നിവ സെലക്ട് ചെയ്ത് User ID, Password ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് കയറുക. (കഴിഞ്ഞ വർഷത്തെ പാസ്‌വേഡ് തന്നെ മതി.)
ലോഗിൻ ചെയ്ത് കയറിയ ശേഷം അതില്‍ Administration മെനുവില്‍ Update Profile ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന Nodal Officer-ടെ മൊബൈൽ ഫോണിലേക്ക് ഒരു OTP വരും. അത് ടൈപ്പ് ചെയ്ത് കൊടുക്കണം. ശേഷം വരുന്ന വിൻഡോയിൽ Institute-ന്റെ വിവരങ്ങൾ കാണാം. തൊട്ടുതാഴെ പുതിയ വർഷത്തെ കുട്ടികളുടെ എണ്ണം (Total student strength in the Institute) കൊടുക്കണം. ശേഷം Head of Institution ഒപ്പും സീലും വെച്ച Registered Certificate അപ്ലാഡ് ചെയ്യണം.
Download Registered Certificate