.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Check Your SIM Card

Check Your SIM Card

 

പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡ് കയ്യിലുണ്ടോ?.. ഇനിമുതല്‍ 2 ലക്ഷം രൂപവരെ പിഴ

ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ നിങ്ങളുടെ കൈവശമുണ്ടോ?.. എങ്കില്‍ പണി കിട്ടും. 
എണ്ണത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍  50,000 മുതല്‍ 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. ഇവ ഉള്‍പ്പടെയുള്ള ടെലികോം നിയമങ്ങള്‍ 2024 ജൂണ്‍ 26ന് പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവര്‍ത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും.


ചതിയില്‍പെടുത്തി മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാം. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടാം. 


നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് നിലവിലുണ്ടെന്ന് അറിയാം

നിങ്ങളുടെ ഐഡി കാര്‍ഡുള്‍ ഉപയോഗിച്ച് മറ്റൊരു വ്യക്തി സിം കാര്‍ഡുകള്‍ എടുക്കാനുള്ള സാധ്യതകള്‍ ഇന്നത്തെ കാലത്തുണ്ട്. അവയെക്കുറിച്ച് നിങ്ങള്‍ അറിയണമെന്നു പോലുമില്ല. ഇവ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാം. ഇക്കാരണത്താല്‍ നിങ്ങളുടെ പേരില്‍ വ്യാജ സിം കാര്‍ഡുകള്‍ ആരും എടുത്തിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്. നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ നിലവിലുണ്ടെന്ന് അറിയാന്‍ മാര്‍ഗമുണ്ട്.


Check Your SIM Cards..>> Click Here 

Steps:
മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി Captcha വാലിഡേറ്റ് ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് കാണുന്ന പേജില്‍ നിങ്ങളുടെ പേരില്‍ ആക്ടീവായിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ കാണാന്‍ സാധിക്കും.
സംശയാസ്പദമായ നമ്പറുകള്‍ കാണുകയാണെങ്കില്‍ ഇടതു വശത്തുള്ള ടിക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് അത് റിപ്പോര്‍ട്ട് ചെയ്യാം.
'That is not my number' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, തൊട്ടു താഴെയുള്ള റിപ്പോര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യാം.ഇത് വഴി ആ നമ്പര്‍ നിങ്ങളുടേതല്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ അറിയിക്കുകയാണ് ചെയ്യുക. തുടര്‍ന്ന് ആ പ്രത്യേക നമ്പറിനുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയേക്കും.
ഒരു പ്രത്യേക നമ്പര്‍ ആവശ്യമില്ലെങ്കില്‍ 'Not required' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
നിങ്ങള്‍ ഉപയോഗിക്കുന്ന നമ്പര്‍ ഉറപ്പിക്കാന്‍ 'Required' ബട്ടണ്‍ തെരഞ്ഞെടുത്ത് 'റിപ്പോര്‍ട്ട്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക