SIR 2025:
SIR 2025: കേരളത്തിലെ സമയപരിധി വീണ്ടും നീട്ടി..
- ഫോറം തിരികെ വാങ്ങുന്നത് : ഡിസംബർ 18 വരെ..
- കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് : ഡിസംബർ 23.
- അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് : 2026 ഫെബ്രുവരി 21-ന്.
![]() |
| Revised Schedule |
--------------------------
SIR 2025: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമയപരിധി നീട്ടി..
- ഫോറം തിരികെ വാങ്ങുന്നത് : ഡിസംബർ 11 വരെ..
- കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് : ഡിസംബർ 16.
- അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് : 2026 ഫെബ്രുവരി 14-ന്.
--------------------------
SIR Form Filling..
ഫോറം പൂരിപ്പിക്കേണ്ടതെങ്ങനെ എന്ന് വിവിധ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ക്ലാസ് എടുത്ത BLO-യുടെ വിശദീകരണം..
കളക്ട് ചെയ്ത ഫോറങ്ങൾ ഓൺലൈൻ എൻട്രി നടത്തിയതിന്റെയും അനുഭവത്തിലും BLO വിശദീകരിക്കുന്നു..
വിശദീകരണങ്ങൾ :
SIR ഫോറത്തിന് താഴെ കൊടുത്ത (ചിത്രം.1) പ്രകാരം 3 ഭാഗങ്ങൾ ആണ് ഉള്ളത്.
![]() |
| ചിത്രം.1 - SIR ഫോറം |
(2002-ലെ വോട്ടർ പട്ടികയിൽ പേര് ഉള്ളവർ 1,2 ഭാഗങ്ങളിൽ ആണ് പൂരിപ്പിക്കേണ്ടത്. 2002-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ 1,3 ഭാഗങ്ങളിൽ ആണ് പൂരിപ്പിക്കേണ്ടത്.)
--------------
മുകളിലെ 'ഭാഗം 1' പൂരിപ്പിക്കേണ്ട വിധം:
(ഈ വിവരങ്ങൾ എല്ലാവരും പൂരിപ്പിക്കണം. എല്ലാം ഇപ്പോഴത്തെ വിവരങ്ങൾ നൽകുക. EPIC നമ്പർ എന്നതിന് നേരെ പുതിയ വോട്ടർ ഐഡി കാർഡ് നമ്പർ ആണ് ഇവിടെ എഴുതേണ്ടത്. )
- ജനന തീയതി : ഇവിടെ രേഖ പ്രകാരമുള്ള ജനന തീയതി നൽകുക. (വോട്ടര്‍ ഐഡി കാർഡ്, SSLC, പാസ്സ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് മുതലായവയിൽ ഉള്ളത്..)
- ആധാർ നമ്പർ (ഓപ്‌ഷണൽ): ഇവിടെ ആധാർ നമ്പർ നൽകുക. (ഓപ്‌ഷണൽ എന്ന് കൊടുത്തിട്ടുണ്ട്. നിർബന്ധമില്ല എന്നർത്ഥം.)
- മൊബൈൽ നമ്പർ : മൊബൈൽ ഫോണ്‍ നമ്പർ നൽകുക.. (ഏതെങ്കിലും ഒരു ഫോണ്‍ നമ്പര്‍ നൽകുക.)
- പിതാവിന്റെ / രക്ഷിതാവിന്റെ പേര് *: സ്വന്തം പിതാവിന്റെ പേര് നൽകിയാൽ മതി. (ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും എഴുതണം.)
- പിതാവിന്റെ / രക്ഷിതാവിന്റെ EPIC നമ്പർ (ലഭ്യമെങ്കിൽ): പിതാവിന്റെ പുതിയ വോട്ടർ ഐഡി കാർഡ് നമ്പർ ആണ് ഇവിടെ നൽകേണ്ടത്. ലഭ്യമാണ് എങ്കിൽ നൽകുക. നിർബന്ധമില്ല. (പിതാവ് നിലവിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഇവിടെ ഒന്നും എഴുതാതിരിക്കലാണ് നല്ലത്. എഴുതിയെങ്കിൽ കുഴപ്പമില്ല.)
- മാതാവിന്റെ പേര് *: സ്വന്തം മാതാവിന്റെ പേര് നൽകുക. (ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും എഴുതണം.)
- മാതാവിന്റെ EPIC നമ്പർ (ലഭ്യമെങ്കിൽ): മാതാവിന്റെ പുതിയ വോട്ടർ ഐഡി കാർഡ് നമ്പർ ആണ് ഇവിടെ നൽകേണ്ടത്. ലഭ്യമാണ് എങ്കിൽ നൽകുക. നിർബന്ധമില്ല. (മാതാവ് നിലവിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഇവിടെ ഒന്നും എഴുതാതിരിക്കലാണ് നല്ലത്. എഴുതിയെങ്കിൽ കുഴപ്പമില്ല.)
- പങ്കാളിയുടെ പേര് (ലഭ്യമെങ്കിൽ): ഭാര്യയുടെ / ഭർത്താവിന്റെ പേര് നൽകുക. ഉണ്ടെങ്കിൽ നൽകിയാൽ മതി..
- പങ്കാളിയുടെ EPIC നമ്പർ (ലഭ്യമെങ്കിൽ): ഭാര്യയുടെ / ഭർത്താവിന്റെ പുതിയ വോട്ടർ ഐഡി കാർഡ് നമ്പർ ആണ് ഇവിടെ നൽകേണ്ടത്. ലഭ്യമാണ് എങ്കിൽ നൽകുക. നിർബന്ധമില്ല. (ഭാര്യ / ഭർത്താവ് നിലവിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഇവിടെ ഒന്നും എഴുതാതിരിക്കലാണ് നല്ലത്. എഴുതിയെങ്കിൽ കുഴപ്പമില്ല.)
(NB: മുകളിലെ എല്ലാ വിവരങ്ങളും മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിക്കാം. BLO ഓൺലൈൻ എൻട്രി നടത്തുന്നത് English ൽ ആയതിനാൽ മുകൾഭാഗം ഇംഗ്ലീഷിൽ പൂരിപ്പിക്കുന്നതാണ് ഉചിതം. പുതിയ വോട്ടർ ഐഡി കാർഡ് നമ്പർ ആണ് മുകൾഭാഗത്ത് എഴുതേണ്ടത്. വോട്ടര്‍മാര്‍ക്ക് കിട്ടിയ SIR ഫോറത്തിൽ ഏറ്റവും മുകളിൽ പേരിന് തൊട്ടു താഴെ EPIC എന്ന് കാണാം. അതിനെ നേരെ കാണുന്ന 10 അക്കം ആണ് പുതിയ വോട്ടർ ഐഡി കാർഡ് നമ്പർ.)
--------------------------
ഭാഗം 2 പൂരിപ്പിക്കേണ്ട വിധം:
(2002-ലെ വോട്ടർ പട്ടികയിൽ പേര് ഉള്ളവർ മാത്രം ഇവിടെ പൂരിപ്പിക്കുക.)
ഇവിടെ മുഴുവനായും 2002-ലെ പട്ടിക നോക്കി മാത്രമേ പൂരിപ്പിക്കാൻ പാടുള്ളൂ. പട്ടിക മലയാളത്തിൽ ആയതിനാൽ മലയാളത്തിൽ പൂരിപ്പിക്കുക..
- വോട്ടറുടെ പേര് : 2002-ലെ പട്ടികയിൽ ഉള്ളത് പോലെ എഴുതുക. (ഉദാ: ഇപ്പോൾ 'ആയിഷക്കുട്ടി' എന്ന് പേരുള്ളയാളുടെ 2002-ലെ പട്ടികയിലെ പേര് 'ആയിഷ' എന്ന് മാത്രമാണ് ഉള്ളതെങ്കിൽ 'ആയിഷ' എന്നാണ് ഇവിടെ എഴുതേണ്ടത്.)
- EPIC നമ്പർ (ലഭ്യമെങ്കിൽ): 2002 ലെ പട്ടികയിൽ അയാളുടെ പേരിന് നേരെ കാണുന്ന ID_CARD_NO എന്ന കോളത്തിൽ ഉള്ളത് പോലെ എഴുതണം. (അവിടെ ആറക്കം മാത്രമാണെങ്കിൽ അതെഴുതുക. Blank ആയിട്ടാണ് കാണിക്കുന്നത് എങ്കിൽ അവിടെ ഒന്നും എഴുതേണ്ടതില്ല.)
- ബന്ധുവിന്റെ പേര് : 2002-ലെ പട്ടികയിൽ അയാളുടെ പേരിന് നേരെ കാണുന്ന ബന്ധുവിന്റെ പേര് തന്നെയാണ് ഇവിടെ എഴുതേണ്ടത്. (RELATION FIRST NAME എന്ന കോളത്തിൽ ഉള്ളത്)
- ബന്ധം : അയാളുടെ പേരിന് നേരെ Relation Type എന്ന കോളത്തിൽ ഉള്ളത് പോലെ എഴുതുക. ('പി' എന്നാണെങ്കിൽ 'പിതാവ്' എന്നും, 'ഭ' എന്നാണെങ്കിൽ 'ഭർത്താവ്' എന്നും, 'മാ' എന്നാണെങ്കിൽ 'മാതാവ്' എന്നുമാണ് എഴുതേണ്ടത്.)
- ജില്ല: അന്നത്തെ നിയമസഭ മണ്ഡലം ഏത് ജില്ലയിലോണോ ആ ജില്ലയുടെ പേര് എഴുതുക.
- സംസ്ഥാനത്തിന്റെ പേര് : സംസ്ഥാനത്തിന്റെ പേര് എഴുതുക.
- നിയമസഭാ മണ്ഡലത്തിന്റെ പേര് : അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ പേര് എഴുതുക.
- നിയമസഭാ മണ്ഡലത്തിന്റെ നമ്പർ : 2002 ലെ പട്ടികയിലെ അയാളുടെ പേരിന് നേരെ മുൻഭാഗത്ത് ഒന്നാം കോളത്തിൽ ഉള്ള (AC_CODE) നമ്പർ എഴുതുക.
- ഭാഗം നമ്പർ : ഇവിടെ രണ്ടാം കോളത്തിൽ ഉള്ള (PART_CODE) നമ്പർ എഴുതുക.
- ക്രമ നമ്പർ : ഇവിടെ മൂന്നാം കോളത്തിൽ ഉള്ള ക്രമനമ്പർ എഴുതുക.
2002-ലെ വോട്ടർ പട്ടികയിൽ പേര് ഉള്ള ഒരാളുടെ ഫോറം മാതൃകയായി എഴുതിയത് താഴെ കാണാം..
Model Form - pdf കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
--------------------------
ഭാഗം 3 പൂരിപ്പിക്കേണ്ട വിധം:
(2002-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ മാത്രം പൂരിപ്പിക്കുക.)
ഇവിടെ മുഴുവനായും 2002-ലെ പട്ടിക നോക്കി മാത്രമേ പൂരിപ്പിക്കാൻ പാടുള്ളൂ. പട്ടിക മലയാളത്തിൽ ആയതിനാൽ മലയാളത്തിൽ പൂരിപ്പിക്കുക..
- പേര് : 2002-ലെ പട്ടികയിൽ പേരുള്ള മാതാവ്/പിതാവിന്റെ വിവരങ്ങൾ അതിൽ ഉള്ളത് പോലെ എഴുതുക. സ്വന്തം മാതാവോ പിതാവോ 2002-ലെ പട്ടികയിൽ ഇല്ലെങ്കിൽ അവരുടെ മാതാവോ പിതാവോ പട്ടികയിൽ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ഇവിടെ എഴുതാം. (വോട്ടറുടെ Father / Mother/ Grand Father / Grand Mother ഇവരിൽ ആരെങ്കിലും 2002-ലെ പട്ടികയിൽ ഉണ്ടായാൽ മതി. ഇപ്പോൾ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. മറ്റുള്ള ബന്ധുക്കളെ ഇവിടെ എഴുതിയാൽ ഓണ്‍ലൈനിൽ അവരെ ചേര്‍ക്കാൻ നിലവിൽ കഴിയില്ല.) (2002-ലെ പട്ടികയിൽ ഉള്ളത് പോലെ അവരുടെ പേര് എഴുതണം. ഉദാ: മാതാവിന്റെ പേര് വെച്ച് എഴുതുമ്പോൾ ഇപ്പോൾ 'ആയിഷക്കുട്ടി' എന്ന് പേരുള്ളയാളുടെ 2002-ലെ പട്ടികയിലെ പേര് 'ആയിഷ' എന്ന് മാത്രമാണ് ഉള്ളതെങ്കിൽ 'ആയിഷ' എന്നാണ് ഇവിടെ എഴുതേണ്ടത്.)
- EPIC നമ്പർ (ലഭ്യമെങ്കിൽ): 2002 ലെ പട്ടികയിൽ അയാളുടെ പേരിന് നേരെ കാണുന്ന ID_CARD_NO എന്ന കോളത്തിൽ ഉള്ളത് പോലെ എഴുതണം. (അവിടെ ആറക്കം മാത്രമാണെങ്കിൽ അതെഴുതുക. Blank ആയിട്ടാണ് കാണിക്കുന്നത് എങ്കിൽ അവിടെ ഒന്നും എഴുതേണ്ടതില്ല.)
- ബന്ധുവിന്റെ പേര് : 2002-ലെ പട്ടികയിൽ അയാളുടെ പേരിന് നേരെ കാണുന്ന ബന്ധുവിന്റെ പേര് തന്നെയാണ് ഇവിടെ എഴുതേണ്ടത്. (RELATION FIRST NAME എന്ന കോളത്തിൽ ഉള്ളത്)
- ബന്ധം : അയാളുടെ പേരിന് നേരെ Relation Type എന്ന കോളത്തിൽ ഉള്ളത് പോലെ എഴുതുക. ('പി' എന്നാണെങ്കിൽ 'പിതാവ്' എന്നും, 'ഭ' എന്നാണെങ്കിൽ 'ഭർത്താവ്' എന്നും, 'മാ' എന്നാണെങ്കിൽ 'മാതാവ്' എന്നുമാണ് എഴുതേണ്ടത്.)
- ജില്ല: അന്നത്തെ നിയമസഭ മണ്ഡലം ഏത് ജില്ലയിലോണോ ആ ജില്ലയുടെ പേര് എഴുതുക.
- സംസ്ഥാനത്തിന്റെ പേര് : സംസ്ഥാനത്തിന്റെ പേര് എഴുതുക.
- നിയമസഭാ മണ്ഡലത്തിന്റെ പേര് : അന്നത്തെ നിയമസഭ മണ്ഡലത്തിന്റെ പേര് എഴുതുക.
- നിയമസഭാ മണ്ഡലത്തിന്റെ നമ്പർ : 2002 ലെ പട്ടികയിലെ അയാളുടെ പേരിന് നേരെ മുൻഭാഗത്ത് ഒന്നാം കോളത്തിൽ ഉള്ള (AC_CODE) നമ്പർ എഴുതുക.
- ഭാഗം നമ്പർ : ഇവിടെ രണ്ടാം കോളത്തിൽ ഉള്ള (PART_CODE) നമ്പർ എഴുതുക.
- ക്രമ നമ്പർ : ഇവിടെ മൂന്നാം കോളത്തിൽ ഉള്ള ക്രമനമ്പർ എഴുതുക.
2002-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത ഒരാളുടെ ഫോറം മാതൃകയായി എഴുതിയത് താഴെ കാണാം..
Model Form - pdf കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
-----------
2002-ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത, വിവാഹം കഴിച്ചു കൊണ്ടുവന്ന ഒരാളുടെ ഫോറം മാതൃകയായി എഴുതിയത് താഴെ കാണാം..
Model Form - pdf കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
2 ഫോറങ്ങളും ഒരേപോലെ പൂരിപ്പിച്ച ശേഷം ഫോറത്തിൽ താഴെ വോട്ടറുടെയോ വീട്ടിലെ മുതിർന്നഒരംഗത്തിന്റെയോ ഒപ്പ് വെച്ച് BLO വരുമ്പോൾ 2 ഫോറവും BLOക്ക് നൽകുക. 2 ഫോറങ്ങളും പരിശോധിച്ച് രണ്ടിലും BLO ഒപ്പ് വെക്കുകയും ഒരു കോപ്പി തിരിച്ചു നൽകുന്നതുമാണ്. ഫോട്ടോ മാറ്റണമെങ്കിൽ BLOക്ക് നൽകുന്ന ഒരു ഫോറത്തിൽ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കാവുന്നതാണ്.
(സ്ത്രീകൾ ചെവി കാണുന്ന രീതിയിലുള്ള ഫോട്ടോ എടുത്ത് ഫോറത്തിൽ പതിക്കണമെന്ന രീതിയിലുള്ള ഒരു വോയ്സ് മെസ്സേജ് പ്രചരിക്കുന്നുണ്ട്. അത് വ്യാജ സന്ദേശമാണ്. സാധാരണ രീതിയിലുള്ള ഫോട്ടോ തന്നെ മതി. അത് BLO-മാര്‍ക്ക് സ്കാൻ ചെയ്യാൻ കഴിയുന്നുണ്ട്.)
(BLO യുടെ അടുത്ത് ഫോറം മാത്രം നൽകിയാൽ മതി. രേഖകൾ ഒന്നും അവരുടെ മുമ്പിൽ കാണിക്കേണ്ടതില്ല. കരട് പട്ടികയിൽ പേര് വന്നിട്ടില്ല എങ്കിൽ ഹിയറിങ് സമയത്ത് രേഖകൾ നൽകിയാൽ മതി.)
----------------
വോട്ടര്‍ പട്ടിക 2002 - Voter Search Link | Help
വോട്ടര്‍ പട്ടിക 2002 PDF - Download
വോട്ടര്‍ പട്ടിക 2025 PDF - Download