National Space Day
(August 23)
ചന്ദ്രയാൻ-3 വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് ബഹു. പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ഓഗസ്റ്റ് മാസത്തിൽ ISRO രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ISRO സെന്റേഴ്സ് ആയ VSSC, LPSC, ISU, IPRC തുടങ്ങിയ സെൻ്ററുകൾ ആണ് കേരളത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ടാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരു "ക്വിസ് മത്സരം" 2024 ഓഗസ്റ്റ് 10 ന്, ജില്ലകളെ നാല് സോണാക്കി തിരിച്ചുകൊണ്ട് വി.എസ്.എസ്‌സി നടത്തുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മത്സരം നടക്കുന്നത്.
താല്പര്യമുള്ള വിദ്യാര്‍ത്ഥികൾ താഴെ കൊടുത്ത Registration Link-ൽ കയറി താല്പര്യമുള്ള ജില്ല സെലക്ട് ചെയ്തു രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവരുടെ അറിവ് വർധിപ്പിക്കുന്നതിനും ISRO ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള മികച്ച ഒരു അവസരം ആണ് ഈ "ക്വിസ് മത്സരം".
Registration Link..>>: Click Here
മത്സരത്തിന്റെ നിയമ വ്യവസ്ഥകൾ മറ്റും വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും...>>: Details Link
Please contact the following numbers for additional information:
Thiruvananthapuram: 9447770213
Kottayam: 9746515731
Palakkad: 9446393270
Kannur: 9497418520