.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

SPARK Personal Login

SPARK Personal Login &
SPARK on Mobile App

 SPARK വ്യക്തിഗത ലോഗിൻ 

എല്ലാ ജീവനക്കാർക്കും സ്പാർക്കിൽ വ്യക്തിഗത ലോഗിൻ അനുവദിച്ചിട്ടുണ്ട്.
ഇനിയും ഈ സംവിധാനത്തെക്കുറിച്ച് അറിയാത്തവരോ ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതോ ആയ ജീവനക്കാർ ശ്രദ്ധിക്കുക...


നമ്മുടെ സർവീസ്/ശമ്പള വിവരങ്ങൾ ആരെയും ആശ്രയിക്കാതെ നമുക്ക് മനസിലാക്കാനും, ഓണ്‍ലൈനായി Leave അപേക്ഷ സമർപ്പിക്കാനും Statement കൾ Download ചെയ്യാനും ഇത് മുഖേന സാധിക്കും.
 
(SPARK on Mobile App മുഖേന ഉപയോഗിക്കാനും App മുഖേന വിവരങ്ങള്‍ അറിയുന്നതിനും ആദ്യം SPARK Personal Login-ല്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. 
എങ്ങനെ Register ചെയ്യാം എന്നതിന്റെ Help Video ലിങ്ക് :>> Click Here
Download SPARK OnMobile App: Click Here


എന്താണ് എനിക്ക് ഇതുകൊണ്ട് പ്രയോജനം?
പ്രയോജനപ്പെടുമെന്ന് തോന്നുന്ന ചിലത് ഇവിടെ കുറിക്കാം.

  •  ഓണ്‍ലൈനായി Leave അപേക്ഷ സമർപ്പിക്കാം.
  • സ്പാർക്കിൽ/ സർവീസ് ബുക്കിൽ എന്തെല്ലാം വിവരങ്ങളാണ് തന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് മനസിലാക്കാം.
  • ശമ്പള വിവരങ്ങൾ, increment വിവരങ്ങൾ തുടങ്ങിയവ അറിയാം.
  • ETSB, PF, SLI, GIS മറ്റ് ശമ്പളവുമായി ബന്ധപ്പെട്ട അക്കൗണ്ട് നമ്പറുകൾ പരിശോധിക്കാം.
  • എടുത്തിട്ടുള്ള ലോണുകളുടെ വിശദാംശങ്ങൾ.
  • GPF Admission, Temporary Advance, NRA , Conversion, Closure അപേക്ഷകൾ സമർപ്പിക്കാം. ലോണായി എത്ര രൂപ എടുക്കാം. കൂടാതെ GPF അക്കൗണ്ടിൽ നിലവിൽ എത്ര രൂപ ബാക്കിയുണ്ട് എന്ന് പരിശോധിക്കാം.
  • e-Service Book : സർവീസ് ബുക്കിന്‌ സമാനമായത്  (നമ്മുടെ സർവീസ് ബുക്കിലെ എല്ലാ വിവരങ്ങളും ഇതിൽ നിന്നും മനസിലാക്കാം).
  • ലീവ് സംബന്ധിച്ച മറ്റു വിവരങ്ങൾ.
  • ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിന് ആവശ്യമായ Due Drawn Statement പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്യാം.
  • ഓരോ മാസത്തേയും നമ്മുടെ Salary Slip പി.ഡി.എഫ് ആയി നമുക്ക് തന്നെ സ്വന്തമായി Download ചെയ്യാം.

ഇത് കൂടാതെ നിരവധി മറ്റനേകം വിവരങ്ങളൂം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയവ ഇനി യഥാസമയം കൂട്ടിച്ചേർക്കുകയും ചെയ്തേക്കും.

 

എങ്ങനെ Register ചെയ്യാം ..? എങ്ങനെ ലോഗിൻ ചെയ്യാം ..?
സഹായത്തിനായി വീഡിയോ കാണാം..




 




ഒരു കാലത്തു എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിൽ നിന്ന് മാത്രം ലഭ്യമായിരുന്ന നമ്മുടെ സർവീസ് / ശമ്പള വിവരങ്ങൾ ഇപ്പോൾ നമ്മുടെ വിരൽ തുമ്പിൽ ലഭ്യമാണ്. ഈ സംവിധാനം എല്ലാ ജീവനക്കാരും പ്രയോജനപ്പെടുത്തുക.

 

 -----------------------------

 

if Your account has been terminated ?



1) Login with DDO PEN

Administration
User Admin
Enter PEN of the employee whose account has been terminated
Delete  Date of Termination
Click Confirm Button

If the option is not available in Administration menu

               or

2) Please contact your department DMU ( Department Management User) and request to correct/ delete "account termination date"


( for DMU details

login to Spark with DDO/ EST - PEN (office login)

queries → spark DMU details)