.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Thalir Scholarship Exam 2023

Thalir Scholarship Exam 2023

 

ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാണ് നടക്കുക. 

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചു. ജില്ലാതല പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിജയകരമായി രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്.

സീനിയർ വിഭാഗം(8,9,10 ക്ലാസുകൾ) പരീക്ഷ:  2023 നവംബർ 18, 2PM-3PM.
മോക്ക് പരീക്ഷ (സീനിയർ വിഭാഗം) 2023 നവംബർ 14, 16  
(14ന് രാവിലെ 11 മുതൽ രാത്രി 8വരെയും, 16ന് വൈകിട്ട് 4 മുതൽ രാത്രി 8വരെയും മോക്ക് പരീക്ഷയെഴുതി പരിശീലിക്കാവുന്നതാണ്.)

ജൂനിയർ വിഭാഗം(5,6,7 ക്ലാസുകൾ) പരീക്ഷ: 2023 നവംബർ 25, 2PM-3PM.
മോക്ക് പരീക്ഷ(ജൂനിയർ വിഭാഗം) 2023 നവംബർ 21, 23 (21ന് രാവിലെ 11 മുതൽ രാത്രി 8വരെയും 23ന് വൈകിട്ട് 4 മുതൽ രാത്രി 8വരെയും മോക്ക് പരീക്ഷയെഴുതി പരിശീലിക്കാവുന്നതാണ്.)

ഡിസംബറിൽ സംസ്ഥാനതല പരീക്ഷ നടക്കും.

പരീക്ഷ സംബന്ധിച്ച എസ് എം എസ് നവംബർ മാസത്തിൽ കുട്ടികൾക്ക് ലഭിക്കും. അവർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാവും ഇത് എത്തുക. നവംബർ 10നുശേഷവും ഏതെങ്കിലും കാരണവശാൽ SMS കിട്ടാതിരുന്നാൽ 8547971483 എന്ന നമ്പറിലോ അതതു ജില്ലാ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. അതതു ജില്ലകൾക്കുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ ഈ പേജിന്റെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.  

ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാവും നടക്കുക. 
സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെയാണ് സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കുക.

പൊതുവിജ്ഞാനം, സമകാലികസംഭവങ്ങൾ, ചരിത്രം, ഭാഷ, സാഹിത്യം, തളിര് മാസിക എന്നിവയിൽനിന്നുള്ള ചോദ്യങ്ങളാവും പരീക്ഷയിൽ. ഭാഷാപരമല്ലാത്ത ചോദ്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൂടി ചോദ്യങ്ങൾക്കൊപ്പം ഉണ്ടാവും. https://ksicl.org/ എന്ന സൈറ്റിൽ ‘തളിര്’ എന്ന മെനുവിൽ പഴയ ലക്കങ്ങൾ വായിക്കാനാവും. 

16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്.
ജൂനിയർ (5,6,7ക്ലാസുകൾ), സീനിയർ (8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും,
ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.

സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000 രൂപ എന്നിങ്ങനെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും..

100 കുട്ടികളിൽ കൂടുതൽ തളിര് സ്കോളർഷിപ്പിനു ചേരുന്ന സ്കൂളുകൾക്ക് 1000രൂപയുടെ പുസ്തകങ്ങൾ ലഭിക്കും.

കൂടുതൽ വിവരത്തിന്: 8547971483, 0471-2333790

 

മുൻ വർഷത്തെ ചോദ്യങ്ങൾ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ലഭ്യമാണ്.
ജൂനിയർ /thaliru-scholarship-21-qp-jr/
സീനിയർ /thaliru-scholarship-21-qp-sr/

 

തളിര് സ്കോളർഷിപ്പ് 2023 – ഹെൽപ്പ് ലൈൻ നമ്പറുകൾ

ജനറൽ ഹെൽപ്പ്‌ലൈൻ നമ്പർ: 8547971483

ജില്ലാതല ഹെൽപ്പ്‌ലൈൻ നമ്പറുകൾ
(വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഉള്ള ജില്ലയിലെ നമ്പറിൽ മാത്രം വിളിക്കുക)

(രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെ വിളിക്കാവുന്നതാണ്.)
തിരുവനന്തപുരം 9446409479 (രാധികദേവി ടി ആർ) 
കൊല്ലം 9497454439 (രാധിക സി നായർ) 
പത്തനംതിട്ട 8590508621 (ഗായത്രിദേവി) 
ആലപ്പുഴ 9446185196 (സെലിൻ ജെ എൻ) 
കോട്ടയം 9446899721 (ഷാനവാസ് എസ്) 
ഇടുക്കി 9895868592 (സുബിൻ കെ സുഭാഷ്) 
എറണാകുളം 9495810840 (നവനീത് കൃഷ്ണൻ എസ്) 
തൃശ്ശൂർ 9496749794 (നിലിയ വേണുഗോപാൽ) 
പാലക്കാട്  6238389024 (അഞ്ജന സി ജി)
മലപ്പുറം 9496466421 (സോബിൻ കുമാർ കെ എസ്) 
കോഴിക്കോട് 8281451514 (സാജി എസ് വി) 
വയനാട് 9633561483 (ബിജുകുമാർ ബി പി) 
കണ്ണൂർ 9744715397 (സഫിയ ഒ സി) 
കാസർഗോഡ് 9995062632 (മണിക്കുട്ടൻ വി എസ്)

 

വിശ്വസ്തതയോടെ,
പള്ളിയറ ശ്രീധരന്‍
ഡയറക്ടര്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്