.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Teachers Training

അധ്യാപക പരിശീലനം 

 

24/08/2024 ശനിയാഴ്ച നടക്കുന്ന Special Cluster Training സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ - SSK Circular : Click Here

 

24/08/2024 ശനിയാഴ്ച നടക്കുന്ന Special Cluster Training -ൽ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി - DGE Circular 19.08.2024>>. : Click Here

Special Cluster Training  - SSK Circular 17.08.2024: Click Here

വിവിധ ലേണിംഗ് കോമ്പറ്റൻസി പ്രകാരമുള്ള ചോദ്യമാതൃകകളെക്കുറിച്ചും കുട്ടികൾക്കു നൽകാനുള്ള പിന്തുണാ പ്രവർത്തനങ്ങളെക്കുറിച്ചും 3,6 ക്ലാസുകളിലെ ഭാഷ, ഗണിതം, പരിസരപഠനം (World Around Us), 9-ാം ക്ലാസിലെ ഭാഷ, ഗണിതം. സയൻസ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി), സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് മാത്രം ഏകദിന പരിശീലനം നൽകുന്നതിനുള്ള സ്പെഷ്യൽ ക്ലസ്റ്റർ 24/08/2024 ശനിയാഴ്ച BRC തലത്തിൽ / വിദ്യാഭ്യാസ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കേണ്ടതാണ്.  

--------------

പരിഷ്കരിച്ച പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി 'സമഗ്ര പ്ലസ്' പോർട്ടൽ ഉപയോഗിച്ചു കൊണ്ട് അധ്യാപകർക്ക് പരിശീലനം നൽകുന്നു - DGE Circular 12.08.2024 : Click Here
 

 20/07/2024 ശനിയാഴ്ച Cluster Training -ൽ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി - DGE Circular..>>. : Click Here

2024-25 അധ്യയന വര്‍ഷത്തെ രണ്ടാമത്തെ Cluster Training ജൂലൈ 20-ന് (ശനി). : DGE Circular | SSK Circular

20/07/2024 ശനിയാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ..>> DGE Circular

  • 29/06/2024-ന് നടക്കുന്ന Cluster Training സംബന്ധിച്ച സർക്കുല‍ർ - 28.06.2024 : Click Here
  • പരിഷ്‌കരിച്ച ICT പാഠപുസ്‌തകങ്ങളിലെ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ KITE-GNU-Linux-22.04.4-1 - Ubuntu Operating System : Download (Laptop/PC-യിൽ മാത്രമേ ഓപ്പണ്‍ ആകുകയുള്ളൂ.)
  •  1, 3, 5, 7 ക്ലാസ്സുകളിലെ നവീകരിച്ച ICT പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനം നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ - Circular 22.06.2024: Click Here

-------------- 

ജൂണ്‍ 29ന് ശനിയാഴ്ച നടക്കുന്ന Cluster Training സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ - DGE Circular : Click Here 
  • Core SRG പരിശീലനം: June.19,20,21
  • SRG പരിശീലനം: June.24,25
  • DRG പരിശീലനം: June.27,28
  • Cluster പരിശീലനം: June.29

 

ഹയർ സെക്കന്ററി അധ്യാപകരുടെ അധ്യാപക പരിശീലനം - Circular 31.05.2024  : Click Here

 --------------

അവധിക്കാല അധ്യാപക സംഗമം 2024 : SSLC പുനഃമൂല്യനിർണയത്തിൽ പങ്കെടുക്കുന്ന HS അധ്യാപകർക്ക് മാത്രമായി ലൂസേഴ്സ് ബാച്ച് സംഘടിപ്പിക്കും : Click Here

അവധിക്കാല അധ്യാപക സംഗമം 2024 : അധ്യാപക പരിശീലനത്തിന് വേണ്ടി 1,3,5,7,9 ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങൾ BRC യുടെ തൊട്ടടുത്തുള്ള സ്കൂൾ സൊസൈറ്റിയിൽ നിന്നും ലഭ്യമാക്കാൻ നിർദ്ദേശം - DGE Circular 13.05.2024 : Click Here

 

അവധിക്കാല അധ്യാപക സംഗമം 2024 : SSK Circular | DGE Circular

Vacation Training Schedule:

BRC/DEO Level:  (May 13: Planning)

    Spell 1 -  May 14 to 18 (5 Days)

    Spell 2 - May 20 to 24 (5 Days)

അധ്യാപകർ ഏത് ബാച്ചിലാണ് പങ്കെടുക്കുന്നതെന്ന് പ്രധാനധ്യാപകർ മുഖേന താഴെ കൊടുത്ത TMS ലിങ്കിൽ രജിസ്റ്റർ ചെയ്യണം..

Register in Training Management System (TMS) - Link: Click Here

Sampoorna Username & Password ഉപയോഗിച്ച്ആണ് കയറേണ്ടത്,

ശേഷം ഏറ്റവും മുകളിൽ കാണുന്ന Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്  അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ അതിൽ കാണുന്ന Schedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

District, Centre Name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് Update ബട്ടൺ ക്ലിക്ക് ചെയ്യുക.

[അനിവാര്യമായ സാഹചര്യത്തിൽ അതാത് വിദ്യാഭ്യാസ ഓഫീസർ/HM-ന്റെ  അനുമതി ലെറ്റർ വാങ്ങി ജില്ല മാറി അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാം.. (പങ്കെടുക്കുന്ന BRC-യിലെ BPC യെ മുൻകൂട്ടി വിവരം അറിയിക്കണം.)]

 

SRG (State) : 2024 April 30 to May 3 : Circular

DRG:  

LP, UP DRG: May 6 to 10 (5 Days) 

    (May 4 / May 5 : Planning) 


HS DRG: May 7 to10 (4 Days)

( Planning May. 6)

---------- 

 

AIഅധ്യാപക പരിശീലനം 2024 മെയ് 2 മുതൽ ആഗസ്റ്റ് 31 വരെ.

തിരുവനന്തപുരം : 2024 മെയ് 2 മുതൽ ആഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന AI അധ്യാപക പരിശീലനത്തിൽ എൺപതിനായിരം അധ്യാപകർ പങ്കെടുക്കും. മൊഡ്യൂൾ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ഓരോ അധ്യാപകർക്കും ഇന്റർനെറ്റ് സംവിധാനമുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് പ്രായോഗിക പരിശീലനമാണ് നൽകുന്നത്. എ.ഐ. സാധ്യതകൾ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ പരിമിതികളും ഡീപ്പ് ഫെയ്ക്, സ്വകാര്യത പ്രശ്‌നം തുടങ്ങിയ മേഖലകളിലും അധ്യാപകർക്ക് ഈ പരിശീലനത്തിലൂടെ ബോധവൽക്കരണം നടത്തും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളിൽ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. 

    ആദ്യ ഘട്ടത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ അധ്യാപകരെയും പരിശീലിപ്പിക്കും. രണ്ടാം ഘട്ടത്തിൽ എൽപി, യുപി മേഖലകളിലേക്കും പരിശീലനം വ്യാപിപ്പിക്കും. ഡിസംബർ 31 ഓടു കൂടി കേരളത്തിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) പ്രായോഗിക പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

AI അധ്യാപക പരിശീലനം 2024 (HS, HSS, VHSS): Circular

Register in Training Management System (TMS) - Link: Click Here 

 

--------------


 


 

========

 ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് മാർച്ച് 12 മുതൽ 16 വരെ അധ്യാപക പരിശീലനം :

 2024-25 അധ്യയന വർഷം നടപ്പിലാക്കുന്ന ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്‌തകങ്ങൾ, പാഠ്യപദ്ധതി, സമീപന രീതികൾ എന്നിവ പുതിയതായി നിയമനം ലഭിച്ച ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരെ പരിചയപ്പെടുത്തുകയും അവരെ പരിശീലനത്തിൻ്റെ വിവിധ തലങ്ങളിലെ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്‌തിട്ടുള്ള നവഅദ്ധ്യാപക പരിശീലനം മാർച്ച് 12 മുതൽ 16 വരെ നടത്തുന്നു. പ്രസ്തുത പരിശീലനത്തിൽ അദ്ധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
Circular

അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. 
Registration Link: Click Here
 

ജനുവരി 27ലെ അധ്യാപക ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്തവർ ഫെബ്രുവരി 17ന് ശനിയാഴ്ച നടക്കുന്ന ക്ലസ്റ്റർ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ KER XIII (vi) (vii) പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാൻ DGE യുടെ നിർദ്ദേശം: DGE Circular

 

ജനുവരി 27ലെ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപക‍ർക്ക് ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ പരിശീലനം: DGE Circular

ക്ലസ്റ്റർ പരിശീലന ദിവസങ്ങളിൽ CL, പഠന യാത്ര എന്നിവയിൽ ഉള്ള അധ്യാപകരെ സംബന്ധിച്ച റിപ്പോർട്ട്‌ നൽകുന്നത് സംബന്ധിച്ച സർക്കുലർ : CLICK HERE


കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്തവർക്ക് ഫെബ്രുവരി 17ന് പ്രത്യേക ക്ലസ്റ്റർ പരിശീലനം സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കഴിഞ്ഞ ക്ലസ്റ്റർ പരിശീലന യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കായി പ്രത്യേക ക്ലസ്റ്റർ യോഗം 2024 ഫെബ്രുവരി 17ന് ശനിയാഴ്ച നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാവിലെ 9:30 മുതൽ 4:30 വരെയാണ് പരിശീലന യോഗം. കഴിഞ്ഞ ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ അധ്യാപകർക്കുള്ള മൂന്നാം ക്ലസ്റ്റർ പരിശീലന യോഗത്തിൽ ആകെ 1,32,346 അധ്യാപകരാണ് പങ്കെടുത്തത്. എൽ പി വിഭാഗത്തിൽ 52,564 അധ്യാപകർ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരുടെ 90.25% ആണിത്. യു പി വിഭാഗത്തിൽ 39,568 അധ്യാപകർ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഇത് ആകെ പങ്കെടുക്കേണ്ട അധ്യാപകരിൽ 88.89% വരും. ഹൈസ്കൂൾ വിഭാഗത്തിൽ 40,214 അധ്യാപകർ ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു. മൊത്തം പങ്കെടുക്കേണ്ട അധ്യാപകരിൽ 86.95% ആണിത്. മൂന്ന് വിഭാഗങ്ങളിലായി ആകെ 17,373 പേര് പങ്കെടുത്തില്ല.

ക്ലസ്റ്റർ കേന്ദ്രങ്ങൾ അധ്യാപകരുടെ എണ്ണത്തിന്റെയും വിഷയത്തിൻ്റെയും അടിസ്ഥാനത്തിൽ ജില്ലകളിൽ ക്രമീകരിക്കും. കഴിഞ്ഞ ക്ലസ്റ്റർ സംബന്ധിച്ചും പങ്കെടുക്കാത്ത അധ്യാപകരെ സംബന്ധിച്ചും വിശദമായ റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ ഡിഡിഇമാർ നൽകണം. ക്ലസ്റ്ററിന് മുന്നോടിയായി ഫെബ്രുവരി 6 ന് രാവിലെ 10:30 ന് DDE,DPC,DEO, AEO, BPC-മാർ എന്നിവരുടെ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേരുന്നതാണ്.

----------------

27/01/2024 ശനിയാഴ്ച സ്കൂളുകൾക്ക് അവധി - Circular : Click Here

LP, UP, HS അധ്യാപകർക്കുള്ള മൂന്നാം ഘട്ട Cluster Training 27/01/2024 ശനിയാഴ്ച നടത്താൻ തീരുമാനം.
  • Core SRG: January 8-10
  • SRG Training: January 11,12
  • DRG Training: Jan.16
  • BRC Planning: Jan.25
  • Cluster പരിശീലനം: Jan.27 Saturday
 
2024 ജനുവരി 19ന് (വെള്ളി) നടത്താനിരുന്ന LP, UP, HS അധ്യാപകർക്കുള്ള മൂന്നാം ഘട്ട Cluster Training മാറ്റിവച്ചു.


 ---------------
 
 

റവന്യു ജില്ലാ സ്കൂൾ കലോത്സവങ്ങൾ നടക്കുന്ന കൊല്ലം, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലെ (23/11/2023 വ്യാഴം) ക്ലസ്റ്റർ പരിശീലനം മാറ്റിവെക്കാൻ DGE അനുമതി നൽകി: Circular

പുതിയ ക്ലസ്റ്റർ തീയതികൾ :

കൊല്ലം ജില്ല : 28/11/2023

കോട്ടയം ജില്ല : 29/11/2023

എറണാകുളം ജില്ല : 28/11/2023

വയനാട് ജില്ല : 24/11/2023

പാലക്കാട് ജില്ല : 27/11/2023 (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ്ജില്ലകൾ ഒഴികെ)
(മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ്ജില്ലകളിൽ 23/11/2023 വ്യാഴാഴ്ച തന്നെ ക്ലസ്റ്റർ നടക്കും. )

     ക്ലസ്റ്റർ നടക്കുന്ന 23/11/2023ന് തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഏകാദശി ആയതിനാൽ ടി താലൂക്കിൽ ഉൾപ്പെട്ട ജില്ലാ വിദ്യാഭ്യാസ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ അധികാരപരിധിയിൽ വരുന്ന സ്കൂളുകളിൽ 24/11/2023 തീയതിയിലേക്ക് ക്ലസ്റ്റർ നിശ്ചയിച്ച് ക്രമീകരണം നടത്തുന്നതിന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തുന്നു.
 ഏതെങ്കിലും സ്കൂളുകളിൽ ജില്ലയിൽ ഉപജില്ലാ കലോത്സവങ്ങൾ നവംബർ 23ന് നടക്കുന്നുണ്ടെങ്കിൽ പ്രസ്തുത ഉപജില്ലകളിൽ ക്ലസ്റ്റർ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതിന് അതാത് വിദ്യാഭ്യാസ ഉപഡയറക്ടർ (DDE)മാരെ ചുമതലപ്പെടുത്തുന്നു.

 ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധിയായിരിക്കും. : Circular

 

നവംബർ 23ന് വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട Cluster Training സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ - DGE Circular : Click Here 

SSA Circular : Click Here
  • DRG പരിശീലനം: Nov.21
  • BRC Planning: Nov.22
  • Cluster പരിശീലനം: Nov.23 

HSS/VHSE അധ്യാപകർക്കുള്ള ആദ്യ പരിശീലനം: December.5

 ------------

ഒക്ടോബർ 7ന് നടക്കുന്ന (Std. 1 to 10) ക്ലസ്റ്റർ മീറ്റിങ് സംബന്ധിച്ച് DGEയുടെ മാർഗ്ഗനിർദ്ദേശങ്ങൾ - Circular : Click Here



SIEMAT Kerala - പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ഹൈസ്‌കൂൾ HM-മാർക്കുള്ള ഓൺലൈൻ പരിശീലനം : (2023 August 9 & 10)
സർക്കുലർ | Batch1 | Batch2

 അധ്യാപക പരിശീലനം (English)

        സംസ്ഥാനത്തെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തുവരുന്ന പ്രൈമറി വിഭാഗം അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് , സൌത്ത് ഇന്ത്യ, ബംഗ്ലൂർ (RIESI). പ്രൈമറി, ഹൈസ്കൂൾ വിഭാഗം അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് ദിവസം മുതൽ 30 ദിവസം വരെ നീണ്ടു നിൽക്കുന്ന വിവിധ പരിശീലന പരിപാടികളാണ് ഓരോ വർഷവും RIESI നടപ്പിലാക്കി വരുന്നത്.
        2023-24 അധ്യയന വർഷം ഇത്തരത്തിൽ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ള അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു താഴെ കൊടുത്ത Registration Link മുഖേന 30/06/2023 നു മുൻപായി രജിസ്റ്റ‍ർ ചെയ്യേണ്ടതാണ്.
        50 വയസ്സിൽ താഴെ പ്രായമുള്ള അധ്യാപകരെയാണ് ഉൾപ്പെടുത്തേണ്ടത്. പുതുതായി ജോലിയിൽ പ്രവേശിച്ചവർ, വനിതകൾ, എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷിവിഭാഗം എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. മുൻപ്
RIESI യുടെ പരിശീലനം ലഭിച്ചവരെ ഉൾപ്പെടുത്തേണ്ടതില്ല. പരിശീലന പരിപാടികളുടെ അറിയിപ്പ് RIESI യിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് അധ്യാപകരെ പ്രസ്തുത ലിസ്റ്റിൽ നിന്നും പരിശീലനത്തിൽ ഉൾപ്പെടുത്തുന്നതും വിവരം വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന സ്കൂളുകളെ/അധ്യാപകരെ അറിയിക്കുന്നതുമാണ്. -DGE
Circular

Registration Link: Click Here (Last Date: 30/06/2023)

------------------------

അവധിക്കാല അധ്യാപക പരിശീലനം (LP, UP, HS)

 അധ്യാപകർക്ക് ജില്ല മാറി അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അതാത് പ്രധാനധ്യാപകരുടെ അനുമതി വാങ്ങിയാൽ മതിയെന്ന് DGE-യുടെ അറിയിപ്പ്. (വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ പങ്കെടുക്കാം എന്നായിരുന്നു സർക്കുലറിൽ മുമ്പ് സൂചിപ്പിച്ചിരുന്നത്. ആ നിർദ്ദേശം ഒഴിവാക്കി.) Circular

അവധിക്കാല അധ്യാപക പരിശീലനം ഒന്നാം സ്പെൽ തുടങ്ങി. KEAM Entrance Exam നടക്കുന്നതിനാൽ മെയ് 17ലെ പരിശീലനം ഒഴിവാക്കി. അതനുസരിച്ച് തുടർന്നുള്ള സ്പെല്ലുകളിലെ സമയക്രമത്തിലും മാറ്റം വരുന്നതാണ്.

    Planning: 2023 മെയ് 15ന് മുമ്പ് ഒരു ദിവസം

   Spell 1: 2023 മെയ് 15 മുതൽ 19 വരെ (15,16,18,19) (4 Days)                
(KEAM Entrance Exam നടക്കുന്നതിനാൽ മെയ്.17ന് പരിശീലനം ഇല്ല)

    Spell 2: 2023 മെയ് 20 മുതൽ 24 വരെ (20,22,23,24) (4 Days)

    Spell 3: 2023 മെയ് 25 മുതൽ 29 വരെ (4 Days) (മൂന്നാം ഘട്ടം ആവശ്യമുള്ളിടത്ത് മാത്രം)

 
(NB: ചില ജില്ലകളിൽ BRC-കൾ സൗകര്യപ്രദമായ രീതിയിൽ ദിവസങ്ങൾ ക്രമീകരിച്ചേക്കാം. അത് ഉറപ്പിക്കുന്നതിനായി അധ്യാപകർ അതാത് BRC-കളിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്.)
 
    (LP, UP വിഭാഗം BRC തലത്തിലും, HS വിഭാഗം വിദ്യാഭ്യാസജില്ലാ തലത്തിലും ആയിരിക്കും അധ്യാപക പരിശീലനം.)

 ------------------------

അവധിക്കാല അധ്യാപക പരിശീലനം (2023-24) സംബന്ധിച്ച വിശദമായ സർക്കുലർ : SSK Circular | DGE Circular


DRG പരിശീലന സമയക്രമം (LP, UP)

     Planning:  2023 മെയ് 6 / അതിന് മുമ്പ് ഒരു ദിവസം

     Training: 2023 മെയ് 6 മുതൽ 11 നകം (4 Days)

DRG പരിശീലന സമയക്രമം (HS) Zonal DRG

      Planning & Training: 2023 മെയ് 6 മുതൽ 11 വരെ

 

   --------------------------

 

 

 

  • പുതുതായി ചേർന്ന അധ്യാപകർക്കുള്ള 'നവാദ്ധ്യാപക പരിവർത്തനപരിപാടി' റസിഡൻഷ്യൽ ട്രൈനിങ് പ്രോഗ്രാമിൽ നിന്നും അദ്ധ്യാപകർ വിട്ടുനിൽക്കാൻ പാടില്ലെന്ന് DGE.

അത്തരത്തിൽ വിട്ടുനിൽക്കുന്നതായി ബോധ്യപ്പെടുന്ന അദ്ധ്യാപകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും DGE-യുടെ അറിയിപ്പ് : DGE Letter


    2019 ജൂൺ 1 മുതൽ സർവ്വീസിൽ പ്രവേശിപ്പിച്ചിട്ടുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ള പ്രത്യേക പരിവർത്തന പരിപാടിയുടെ രണ്ടാം ആദ്യഘട്ടമായി യു.പി വിഭാഗത്തിലെ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള "നവാധ്യാപക സംഗമം' 2023 ഫെബ്രുവരി 21 മുതൽ 26 വരെ റസിഡൻഷ്യലായി സംസ്ഥാനത്തെ വിവിധ ജില്ലാകേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നു.

ആദ്യഘട്ടമായി ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള "നവാധ്യാപക സംഗമം' സംസ്ഥാനത്തെ വിവിധ ജില്ലാകേന്ദ്രങ്ങളിൽ വെച്ച് നടന്നു.

നവാധ്യാപക സംഗമത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. നവാധ്യാപകസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

നിർദ്ദേശങ്ങൾ :

  • 2019 ജൂൺ 1 നു ശേഷം സർവ്വീസിൽ പ്രവേശിച്ച UP അധ്യാപകർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.
  • ഇംഗ്ലീഷ്, മലയാളം, ഗണിതം, അടിസ്ഥാന ശാസ്ത്രം, ഹിന്ദി, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഉറുദു, അറബിക്, കന്നട, തമിഴ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ ആണ് ഇപ്പോൾ പരിശീലനം നൽകുന്നത്.
  • ഇതോടൊപ്പം തന്നിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് ആദ്യം അപേക്ഷിക്കുന്ന ഓരോ വിഷയത്തിലെയും സംസ്ഥാനതലത്തിൽ 50 പേർക്ക് വീതമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം. 
  • തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ അതത് വിദ്യാലയങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് കോഴ്സ് നടക്കുന്ന കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും മുഴുവൻ സമയവും പങ്കെടുക്കേണ്ടതുമാണ്. ഈ അധ്യാപക പരിശീലന കോഴ്സ് പൂർത്തിയാക്കുന്ന അധ്യാപകർക്ക് SCERT സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. 
  • പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് 2023 ജനുവരി 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  • Registration Link: https://forms.gle/EqwhfmQBybZidvzM9ZidvzM9




SCERT Circular: