.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Aadhaar Updation of DDO

 

SPARK Aadhaar Updation (DDO)
 
    SPARK ൽ DDO-മാരുടെ Personal Details ലെ രണ്ടാമത്തെ ടാബിൽ Adhaar Update ചെയ്ത് Verify ചെയ്യാത്ത DDO-മാർക്ക് 15/06/2022 മുതല്‍ ഇനി സ്പാർക്കിൽ Login ചെയ്യാൻ സാധിക്കില്ല. സാലറി പ്രോസസ് ചെയ്യാനോ ഒന്നും സാധിക്കില്ല. 
 
     SPARK ൽ DDO-മാർ അവരുടെ സ്വന്തം ആധാർ update ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. Update ആക്കിയില്ല എങ്കിൽ ഇപ്പോൾ തന്നെ Update ചെയ്യുക. ഇനി ഈ സൗകര്യം ലഭ്യമായിരിക്കില്ല.
    SPARK ൽ OTP ചോദിക്കാതെ ഇപ്പോൾ ലോഗിൻ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ DDO-യുടെ ആധാർ Update ചെയ്തിട്ടില്ല എന്ന്  മനസ്സിലാക്കാം. OTP ചോദിക്കുന്നുണ്ടെങ്കിൽ Aadhaar Updated ആണ്. 
(NB: DDO അല്ലാത്തവർക്ക് SPARK ൽ Personal Login ചെയ്യുന്നതിന് OTP യുടെ ആവശ്യമില്ല.)
  
  DDO-യുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് : 
    ആദ്യം DDO-യെ (Present service details എന്നത്) Unlock ചെയ്യണം. ശേഷം  Service Matters -> Personal Details എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന ഫോട്ടോ ഉൾപ്പെടുന്ന വിൻഡോയിൽ (ലോക്ക് ചിഹ്നത്തിന്റെ നേരെ) കാണുന്ന Present service details എന്നതിൽ ക്ലിക്ക് ചെയ്‌ത് OK അടിച്ചാൽ വരുന്ന വിൻഡോയിൽ അല്പം താഴെയായി Name as in Aadhaar എന്നും, Aadhaar Number എന്നും കാണാൻ സാധിക്കും. അവിടെ ആധാർ കാർഡ് നോക്കി വിവരങ്ങൾ നൽകുക. ശേഷം അതിന്റെ നേരെ കാണുന്ന Verify എന്നതിൽ ക്ലിക്ക് ചെയ്യുക. Verification Successful എന്ന് കാണിച്ചാൽ ഏറ്റവും താഴെ കാണിക്കുന്ന Confirm എന്നതിൽ ക്ലിക്ക് ചെയ്യുക. അതോടെ ആ വിൻഡോയിൽ മുകളിൽ ചുവപ്പ് അക്ഷരത്തിൽ Updation Successful എന്ന് കാണിക്കും. അതോടെ ആധാർ Update ആയി.
(Confirm എന്നത് Active ആയി കാണുന്നില്ല എങ്കിൽ ആദ്യം Unlock ചെയ്യാത്തത് കൊണ്ടാണ് എന്ന്  മനസ്സിലാക്കുക. ആദ്യം Unlock ചെയ്യണം എന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു.)
 
---------------------------------

Aadhaar Updation in SPARK (Employee): Click Here