.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

ലോകകപ്പ് 2022 പ്രവചന മത്സരം

ഫിഫ ലോകകപ്പ് 2022
പ്രവചന മത്സരം 

ഇന്നലത്തെ മത്സര വിജയികൾ

 നിയമാവലികൾ :

  • ഗ്രൂപ്പുകളിലെ അവസാന റൗണ്ട് മത്സരം ആരംഭിച്ചത് മുതലാണ് ഈ ലിങ്കിൽ മത്സരം നടക്കുന്നത്.   17/12/2022 ശനി രാത്രി 8.20 വരെ ഇന്നത്തെ പ്രവചന മത്സരത്തിൽ പങ്കെടുക്കാം. 
  • ഫൈനൽ നടക്കുന്ന ദിവസം വരെ എല്ലാ ദിവസവും ഇതേ ലിങ്കിൽ തന്നെ മത്സരം ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റു പൊതുജനങ്ങള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ഫോണില്‍ നിന്നും ഒരു തവണ മാത്രമേ ഉത്തരങ്ങള്‍ Submit ചെയ്യാൻ കഴിയൂ. (ഈ പേജില്‍ നിയമാവലികൾക്ക് താഴെയായി മത്സരത്തില്‍ പങ്കെടുക്കാനുള്ള ഫോം ഉണ്ട്. അതില്‍ വിജയികളെ സെലക്ട് ചെയ്ത് Submit എന്നതില്‍ ക്ലിക്ക് ചെയ്യുക.)
  • ലിങ്ക് ലഭ്യമായിക്കഴിഞ്ഞാൽ പ്രവചന മത്സര സമയം ആരംഭിക്കുന്നതും, മുകളില്‍ കൊടുത്ത അവസാന സമയം വരെ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നതുമാണ്. അതുവരെ ഈ ലിങ്ക് മറ്റുള്ളവർക്കും ഷെയർ ചെയ്യാം.
  • മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രം.
  • എല്ലാ ദിവസവും അതാത് ദിവസം നടക്കുന്ന മത്സരങ്ങളെ (സ്കോർ ഉൾപ്പെടെ) പ്രവചിക്കേണ്ടതാണ്. എല്ലാ പ്രവചനങ്ങളും ശരിയായവരെയാണ് സമ്മാനത്തിന് പരിഗണിക്കുക. അങ്ങനെയുള്ളവർ ഇല്ലാത്തപക്ഷം ഒരു പ്രവചനം തെറ്റിയവരെയും പരിഗണിക്കും.
  • ഒന്നിലധികം പേർക്ക് ഉത്തരം ശരിയാകുന്നപക്ഷം നറുക്കെടുപ്പിലൂടെ ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നതാണ്.
  • എല്ലാ ദിവസവും അതാത് ദിവസത്തെ ഒരാളെ വിജയിയായി കണ്ടെത്തുന്നതും അവരെ നേരിട്ട് WhatsApp മുഖേന വിവരം അറിയിക്കുന്നതുമാണ്. അവരുടെ പേര് വിവരങ്ങൾ (ഫോട്ടോ ലഭ്യമാകുമെങ്കിൽ ഫോട്ടോ ഉൾപ്പെടെ) പിറ്റേദിവസം രാവിലെ 8 മണിക്ക് മുമ്പായി മുകളിലുള്ള മത്സര വിജയികളുടെ ലിങ്കിൽ പ്രസിദ്ധീകരിക്കുന്നതാണ്. അതാത് ദിവസം തന്നെ വിജയികൾക്ക് സമ്മാനം നൽകിവരുന്നുണ്ട്.
  • മത്സരത്തെ സംബന്ധിച്ച് അന്തിമതീരുമാനം അൽ മക്തബ് അഡ്മിൻ പാനലിന്റേതായിരിക്കും.

 

(ചുരുക്കം ചിലർക്ക് താഴെയുള്ള ഫോമില്‍ ടീമിനെ സെലക്ട് ചെയ്യാൻ കഴിയാതെ മങ്ങിയ രീതിയില്‍ കാണിക്കുന്നു എന്നറിയുന്നു. അങ്ങനെ കാണിക്കുന്നു എങ്കില്‍ അതില്‍ തന്നെ കാണിക്കുന്ന Sign in എന്നതില്‍ ക്ലിക്ക് ചെയ്ത് Email ID, Password എന്നിവ കൊടുത്ത് കയറുക. ശേഷം വീണ്ടും പ്രവചന മത്സരത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രവേശിക്കുക. അപ്പോൾ മത്സരത്തില്‍ പങ്കെടുക്കാൻ കഴിയും. ആദ്യതവണ മാത്രമേ അങ്ങനെ കാണിക്കൂ. തുടർന്നുള്ള ദിവസങ്ങളിലെ മത്സരത്തില്‍ പങ്കെടുക്കുമ്പോൾ പിന്നീട് അങ്ങനെ കാണിക്കുന്നതല്ല.)


മുകളില്‍ കൊടുത്ത നിയമാവലികൾ വായിച്ച ശേഷം മാത്രം മത്സരത്തില്‍ പങ്കെടുക്കുക :

 

Al Makthab Admin Panel-  Click for Contact >>> : https://wa.me/918714749625  (WhatsApp Message only)

 

Back