Keraleeyam
നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരളീയം 2023 - പരിപാടിയെ കുറിച്ച് 25/10/2023ന്
സ്‌കൂൾ അസംബ്ലിയിൽ കുറിപ്പ് വായിക്കാൻ DGE യുടെ നിർദ്ദേശം.. - DGE Letter: Click Here
---------------------
Old Posts:
Keraleeyam Online Quiz
Quiz Time:
2023 ഒക്ടോബർ 19ന് (വ്യാഴം) വൈകു.7.30ന്
(30 മിനുട്ട് മുമ്പ് ലിങ്കിൽ ലോഗിൻ ചെയ്യണം..)
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, മുതിർന്നവർ ഉൾപ്പെടെ എല്ലാവർക്കും കേരളീയം ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം..
(പ്രായപരിധി ഇല്ല.)
സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളും (LP, UP, HS, HSS) ഓണ്‍ലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കണമെന്ന് DGE. - DGE Circular
(രക്ഷിതാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം..)
കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി 19/10/2023 (വ്യാഴം) വൈകു.7.30ന് സംഘടിപ്പിക്കുന്ന പ്രായഭേദമന്യേ ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന കേരളീയം ഓണ്‍ലൈന്‍ മെഗാ ക്വിസിലേക്ക് എല്ലാവര്‍ക്കും സ്വാഗതം..
Keraleeyam Online Quiz Link - Login : Click Here (new Link) (മത്സരം 19/10/2023-വ്യാഴം- വൈകു.7.30ന്. എല്ലാവർക്കും ഒരേ സമയത്തായിരിക്കും മത്സരം നടക്കുക. 30 മിനുട്ട് മുമ്പ് ലിങ്കിൽ ലോഗിൻ ചെയ്യണം..)
(Registration പൂർത്തിയാക്കിയവർക്ക് മാത്രമേ കേരളീയം ഓണ്‍ലൈൻ ക്വിസിൽ പങ്കെടുക്കാനാവുകയുള്ളൂ.)
ട്രയൽ മത്സരം (Mock Test) Link: Click Here (Time Expired)
Registration Link..>>: Closed
ക്വിസ് മത്സരഘടന:
- കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ്സില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.
- പങ്കെടുക്കാന്‍ keraleeyam.kerala.gov.in (Click Here) എന്ന വെബ്സൈറ്റില്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും മൊബൈല്‍ നമ്പറില്‍/ ഇമെയിലില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്.
- രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മോക്ക് ടെസ്റ്റിന് അവസരം ഉണ്ടായിരിക്കും.
- ഇതൊരു വ്യക്തിഗത മത്സരമാണ്.
- എല്ലാ മത്സരാര്‍ത്ഥികളും ഒരേ സമയമാണ് ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുക്കേണ്ടത്.
- രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും നിശ്ചയിക്കുന്ന തീയതിയില്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്ന ലോഗിന്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
- കേരളീയം വെബ്സൈറ്റായ keraleeyam.kerala.gov.in ല്‍ ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
- രജിസ്ട്രേഷന്‍ സമയത്ത് തന്നിരിക്കുന്ന ഇ-മെയില്‍/ മൊബൈല്‍ നമ്പറില്‍ ഓണ്‍ലൈന്‍ ക്വിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും.
- ഓണ്‍ലൈന്‍ ക്വിസില്‍ ആകെ 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
- ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ ആയിരിക്കും.
- കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌ക്കാരം, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
- ഒരു സമയം സ്‌ക്രീനില്‍ ഒരു ചോദ്യം മാത്രമേ ഉണ്ടാകൂ.
- ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താന്‍ പരമാവധി ലഭിക്കുന്ന സമയം 10 സെക്കന്റ് ആയിരിക്കും.
- ഉത്തരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം.
- തന്നിരിക്കുന്ന 4 ഓപ്ഷനില്‍ നിന്നും അനുയോജ്യമായ ഒന്ന് ക്ലിക്ക് ചെയ്യേണ്ടതാണ്.
- പത്ത് സെക്കന്റിന് ശേഷമേ അടുത്ത ചോദ്യം സ്‌ക്രീനില്‍ തെളിയുകയുളളൂ.
- ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തിയാല്‍ അത് മാറ്റാന്‍ സാധിക്കില്ല.
- ഓരോ ശരി ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ലഭിക്കുന്നതാണ്.
- തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.
- സമനില വരുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ശരിയായ ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയെ വിജയിയായി തീരുമാനിക്കും.
- ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും.
- ജില്ലാതല വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിക്കും.
- ഗ്രാന്റ് ഫിനാലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം, കൂടാതെ മെമന്റോ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ഉണ്ടായിരിക്കും.
- പങ്കെടുക്കുന്നവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് മത്സരശേഷം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
Keraleeyam Online Quiz Link - Login : Click Here (new Link) (മത്സരം 19/10/2023 -വ്യാഴം- വൈകു.7.30ന്. എല്ലാവർക്കും ഒരേ സമയത്തായിരിക്കും മത്സരം നടക്കുക. 30 മിനുട്ട് മുമ്പ് ലിങ്കിൽ ലോഗിൻ ചെയ്യണം..)
(Registration പൂർത്തിയാക്കിയവർക്ക് മാത്രമേ കേരളീയം ഓണ്‍ലൈൻ ക്വിസിൽ പങ്കെടുക്കാനാവുകയുള്ളൂ.)
ട്രയൽ മത്സരം (Mock Test) Link: Click Here (Time Expired)
Registration Link..>>: Closed (Registration from 10/10/2023 to 18/10/2023)