.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Previous Exam Questions & Model Questions.. | First Term Exam Timetable.. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

K-TET Certificate Verification

K-TET Certificate Verification

K-TET December 2025 - വിജയികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയതി 2026 ജൂലൈ 22 (ബുധൻ) വരെ നീട്ടി.. - Circular 06.07.2026: Click Here

 

K-TET December 2025 - വിജയികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ.. Circular 03.07.2026: Click Here

  • യോഗ്യതകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സർവീസ് ബുക്കിന്റെ അതാത് പേജുകളുടെ കോപ്പി (സര്‍വീസിൽ ഉള്ള അധ്യാപകര്‍ക്ക്) HM സാക്ഷ്യപ്പെടുത്തിയതോ DEO ഓഫീസിൽ വെരിഫിക്കേഷന് ഹാജരാക്കാം.
  • SSLC സർട്ടിഫിക്കറ്റിൽ Caste രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ജാതി സർട്ടിഫിക്കറ്റ് / നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

 

K-TET Verification - December 2025 - Instructions: Click Here

K-TET Certificate വെരിഫിക്കേഷന് മുൻകൂട്ടി അപേക്ഷ കൊടുക്കേണ്ടതില്ല.

വിജയികൾക്ക് നേരിട്ട് ഫോണ്‍ മുഖേനയോ SMS മുഖേനയോ അറിയിപ്പ് ലഭിക്കില്ല.

K-TET പരീക്ഷ എഴുതിയത് ഏത് സ്കൂളിലാണോ ആ സ്കൂൾ സ്ഥിതി ചെയ്യുന്ന അതാത് DEO ഓഫീസിൽ ആണ് വെരിഫിക്കേഷൻ നടക്കുക. ഓരോ DEO ഓഫീസുകളിലും വെരിഫിക്കേഷൻ നടക്കുന്ന തീയതികളിൽ മാറ്റം ഉണ്ടോയേക്കാം.

അതാത് പ്രദേശത്തെ പ്രാദേശിക പത്രമാധ്യമങ്ങളിലൂടെ വെരിഫിക്കേഷൻ ഷെഡ്യൂൾ അറിയാം..

അതാത് DEO ഓഫീസുകളുടെ ബ്ലോഗുകളിലും വെരിഫിക്കേഷൻ ഷെഡ്യൂൾ ലഭ്യമായിരിക്കും..

വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ :

  • KTET Verification Form പൂരിപ്പിച്ചത്  (Form..>> Click Here)
  • SSLC Certificate (ഒറിജിനൽ & ഫോട്ടോകോപ്പി)
  • +2 / Degree Certificate (ഒറിജിനൽ & ഫോട്ടോകോപ്പി)
  • TTC/BEd Certificate (ഒറിജിനൽ & ഫോട്ടോകോപ്പി)
  • മറ്റു യോഗ്യത സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവ.. (ഒറിജിനൽ & ഫോട്ടോകോപ്പി)
  • Hall Ticket (ഒറിജിനൽ & ഫോട്ടോകോപ്പി)
  • KTET Result Print - (Result Link..>> Click Here) 
  • KTET പരീക്ഷയ്ക്ക്  മാർക്കിളവോടുകൂടി പാസായവര്‍ Caste / NCL Certificate ഹാജരാക്കേണ്ടതാണ്. (SSLC Certificate-ൽ Caste രേഖപ്പെടുത്തിയിട്ടില്ലാത്തവർക്ക് മാത്രം..)
  • കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിൽ ഡിഗ്രി, B.Ed പഠിച്ചവർ Equivalency certificate ഹാജരാക്കേണ്ടതാണ്. കൂടാതെ Genuineness സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൂടി (നിങ്ങളുടെ യൂണിവേഴ്സിറ്റിയുടെ ഫീസ് അടച്ചതിന് ശേഷം) സമർപ്പിക്കേണ്ടതാണ്.
(ഇൻവിജിലേറ്ററുടെ ഒപ്പോടു കൂടിയ ഒറിജിനൽ KTET Admit Card ഇല്ലാത്തവർ/നഷ്ട്ടപ്പെട്ടവർ ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റിന് അപേക്ഷിച്ച് ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.)
 
(ഒന്നിലധികം Category-കൾക്ക് KTET സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകുന്നപക്ഷം ഓരോ category-ക്കും മുകളിൽ കൊടുത്ത രേഖകളെല്ലാം വെവ്വേറെ സെറ്റ് ആക്കി ഹാജരാക്കേണ്ടതാണ്.)
 

NB: BEd/DEd/DElEd കോഴ്‌സുകൾക്ക് പഠിക്കുന്നവർ വിജയിച്ച് അതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം K-TET സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരായാൽ മതിയാകും.

 
BEd/DEd/DElEd പഠിച്ചുകൊണ്ടിരിക്കെ ഇതിനുമുമ്പ് പരീക്ഷ എഴുതി വിജയിച്ചവർ ഇപ്പോൾ (സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം) വെരിഫിക്കേഷന് ഹാജരാകുന്നുണ്ടെങ്കിൽ 'K-TET പരീക്ഷക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നു' എന്നുള്ള സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റ് കൂടി പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.


  ------------------------

 

Old Posts: 

 

K-TET പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷൻ DEO തലത്തിൽ 16/12/2025 മുതൽ നടക്കുന്നു..

K-TET Verification - June 2025 - Instructions: Click Here

 

 

K-TET പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷൻ DEO തലത്തിൽ 18/09/2024 മുതൽ നടക്കുന്നു..

പ്രാദേശിക പത്രമാധ്യമങ്ങളിലൂടെ വെരിഫിക്കേഷൻ ഷെഡ്യൂൾ അറിയാം..

K-TET പരീക്ഷ നടന്നത് ഏത് സ്കൂളിലാണോ ആ സ്കൂൾ സ്ഥിതി ചെയ്യുന്ന അതാത് DEO ഓഫീസുകളുടെ ബ്ലോഗുകളിലും വെരിഫിക്കേഷൻ ഷെഡ്യൂൾ ലഭ്യമായിരിക്കും..

വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ :

  • SSLC Certificate (ഒറിജിനൽ & ഫോട്ടോകോപ്പി)
  • +2 / Degree Certificate (ഒറിജിനൽ & ഫോട്ടോകോപ്പി)
  • TTC/BEd Certificate (ഒറിജിനൽ & ഫോട്ടോകോപ്പി)
  • മറ്റു യോഗ്യത സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവ.. (ഒറിജിനൽ & ഫോട്ടോകോപ്പി)
  • Hall Ticket (ഒറിജിനൽ & ഫോട്ടോകോപ്പി)
  • KTET Result Print

NB: BEd/DEd/DElEd കോഴ്‌സുകൾക്ക് പഠിക്കുന്നവർ വിജയിച്ച് അതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം K-TET സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരായാൽ മതിയാകും.

 
BEd/DEd/DElEd പഠിച്ചുകൊണ്ടിരിക്കെ ഇതിനുമുമ്പ് പരീക്ഷ എഴുതി വിജയിച്ചവർ ഇപ്പോൾ (സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം) വെരിഫിക്കേഷന് ഹാജരാകുന്നുണ്ടെങ്കിൽ 'K-TET പരീക്ഷക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നു' എന്നുള്ള സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റ് കൂടി പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

  ------------------------

 

K-TET Verification - October 2023 - Instructions: Click Here

 

 ------------------------

2024 മാർച്ച് മാസം K-TET സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായവരുടെ K-TET ഒറിജിനൽ സർട്ടിഫിക്കറ്റ് അതാത് DEO ഓഫീസുകളിൽ വിതരണം നടത്തുന്നു.

അത് സംബന്ധിച്ച ദിവസം, സമയം തുടങ്ങിയവ അതാത് പ്രാദേശിക പത്രമാധ്യമങ്ങളിലൂടെയോ ബ്ലോഗിലൂടെയോ അറിയാവുന്നതാണ്..

 

 ------------------------