.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Leave Surrender Processing

Leave Surrender Processing

Earned Leave (ആർജിതാവധി)  സറണ്ടർ സ്പാർക്കിൽ പ്രോസസ് ചെയ്യുന്ന വിധം

 

Non Gazetted ജീവനക്കാർക്കുള്ള 2023-2024 വർഷം മുതൽ ലീവ് സറണ്ടർ അപേക്ഷ SPARK വ്യക്തിഗത ലോഗിൻ വഴി..

Non Gazetted ജീവനക്കാർക്ക് 2023-2024 സാമ്പത്തിക വർഷം മുതൽ SPARK-ൽ അവരുടെ Personal Login (വ്യക്തിഗത ലോഗിൻ) വഴി ലീവ് സറണ്ടർ സമർപ്പിക്കുന്നതിന് ഒരു പുതിയ വ്യവസ്ഥ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളെയും/ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാരെയും അറിയിക്കുന്നു.  അപേക്ഷ നൽകാനുള്ള സൗകര്യം 16-08-2023 മുതൽ SPARK-ൽ ലഭ്യമാകും. യോഗ്യരായ നോൺ ഗസറ്റഡ് ജീവനക്കാർക്ക് അതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് അവരുടെ Personal Login (വ്യക്തിഗത ലോഗിൻ) വഴി SPARK-ൽ ഈ വ്യവസ്ഥ ഉപയോഗിക്കാവുന്നതാണ്. 16-8-2023 മുതൽ ഈ ഓപ്‌ഷനിലൂടെ യോഗ്യമായ അപേക്ഷകൾ മാത്രമേ പ്രോസസ്സ് ചെയ്യുന്നുള്ളൂവെന്ന് DDO-കൾ ഉടനടി ഉറപ്പാക്കേണ്ടതാണ്.

Circular

 

SPARK Personal Login - Help: Click Here

----------------


Old Posts:

2021-2022 ലീവ് സറണ്ടർ പ്രോസസ്സിംഗ് രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത് :

  1. Leave Surrender Order 
  2. Leave Surrender Processing

 

ലീവ് സറണ്ടർ പ്രോസസ്സ് ചെയ്യുന്നതിന് ആദ്യമായി സ്പാർക്കിൽ Leave Surrender Order ജനറേറ്റ് ചെയ്യണം.
അതിനായി SPARK ൽ ലോഗിൻ ചെയ്യുക..

Service matters -> Leave/Coff/OD Processing -> Leave Surrender Order എന്ന മെനു തിരഞ്ഞെടുക്കുക.
Department, Office, Year, Month, GO No. & Date എന്നിവ ഓട്ടോമാറ്റിക് ആയി വരുന്നതാണ്.
Sanction No, Date എന്നിവ ടൈപ്പ് ചെയ്യുക.
Surrender Type ൽ Regular ( Periodical ) Surrender എന്നത് സെലക്ട്‌ ചെയ്യുക.
ജീവനക്കാരനെ സെലക്ട്‌ ചെയ്തു Application date, No of days, As on date എന്നിവ കൊടുത്ത് Insert ചെയ്യുക.
View/Print Memo ഓപ്ഷൻ ഉപയോഗിച്ച് ELS Proceedings കാണാവുന്നതാണ്.
Generate Report for Printing എന്ന ഓപ്ഷൻ ഉപയോഗിച്ച് പ്രിന്റ് ചെയ്യാം. ചില ട്രഷറികൾ Proceedings അവശ്യപ്പെടുന്നുണ്ട്.


Leave Surrender Processing:

Salary Matters –> Processing –> Leave Surrender Processing മെനു വഴിയാണ് Leave Surrender പ്രോസസ്സ് ചെയ്യേണ്ടത്.
Sanctioned Month, Sanctioned Year എന്നിവ Surrender order ജനറേറ്റ് ചെയ്ത മാസവും വർഷവും കൊടുക്കുക.
Department, Office, DDO Code എന്നിവ സെലക്ട്‌ ചെയ്യുക.
ജനറേറ്റ് ചെയ്ത ഓർഡറിലെ വിവരങ്ങൾ കാണാം.
SUBMIT ബട്ടൻ ക്ലിക്ക് ചെയ്യുക. ഇതോടെ Leave Surrender പ്രോസസ്സ് ആകുന്നതാണ്.


Leave Surrender Bill Printing:

 Salary Matters –> Bills and Schedules –> Leave –> Surrennder –> Leave Surrender Bill എന്ന മെനു വഴി ബില്ല് പ്രിന്റെടുക്കാം.


Accounts -> Bills -> Make Bill From Payroll മെനുവഴി Make ചെയ്യാം..


Accounts -> Bills -> Esubmit വഴി ഇ-സബ്‌മിഷൻ നടത്താം. (DSC connect ചെയ്തിരിക്കണം.)


Back