.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Malappuram Revenue Dist. School Kalolsavam 2023-24

Malappuram Revenue Dist. School Kalolsavam 2023-24

GRHSS Kottakkal & PKMHSS Edarikkode
2023 December 3 - 8

 

All Results: Click Here

Program Chart : Click Here


 --------------------

മലപ്പുറം റവന്യു ജില്ലാ സ്കൂൾ കലോത്സവം : ഡിസംബർ 4-ലെ എല്ലാ പരിപാടികളും ഡിസംബർ 3-ലേക്ക് മാറ്റി.
 
    ഡിസംബർ നാലിന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജില്ല സ്കൂൾ കലോത്സവത്തിൽ ആ ദിവസം നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും ഡിസംബർ മൂന്നിലേക്ക് മാറ്റിയതായി ഡി.ഡി.ഇ അറിയിച്ചു.

    ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ എടരിക്കോട് PKMHSS-ലാണ് പരിപാടി.
    സംസ്ഥാനശാസ്ത്രമേളയിൽ അന്നേ ദിവസം പങ്കെടുക്കേണ്ട കുട്ടികളുണ്ടെങ്കിൽ ആ ഓഫ് സ്റ്റേജ് ഇനങ്ങൾ മാത്രം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റും. ഡിസംബർ മൂന്നിന് കോട്ടക്കൽ രാജാസിലെ എട്ട് വേദികളിൽ സ്റ്റേജ് മത്സരങ്ങൾ നടത്തും. ഓഫ് സ്റ്റേജ് നടത്തുന്ന എടരിക്കോട് PKMHSSൽ ഞായറാഴ്ച എത്തുന്ന മത്സരാർഥികൾ ഒഫീഷ്യൽസ്, ജഡ്ജസ്, എസ്കോർട്ടിങ് സ്റ്റാഫ്, വളണ്ടിയർമാർ എന്നിവർക്ക് ആ സ്കൂളിൽ തന്നെ ഭക്ഷണമൊരുക്കും. അന്നേ ദിവസം രാജാസിൽ നടക്കുന്ന സ്റ്റേജ് മത്സരങ്ങളിലെ കുട്ടികൾക്ക് രാജാസിലാണ് ഭക്ഷണം.
ജില്ലാ സ്കൂൾ കലോത്സവ ഉദ്ഘാടനം ഡിസംബർ നാലിന് വൈകീട്ട് മൂന്നിന് രാജാസിലെ പ്രധാനവേദിയിൽ നടത്തും. ഡിസംബർ അഞ്ച് മുതൽ എട്ട് വരെയുള്ള പരിപാടികൾ മുൻ നിശ്ചയപ്രകാരം നടക്കും.

  ------------------

ജില്ലാ കലോത്സവം - Appeal അറിയിപ്പ്

  1. അപ്പീല്‍ അനുവദിച്ച് കിട്ടിയവര്‍ താഴെ കൊടുത്ത ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഇന്ന് തന്നെ സബ്മിറ്റ് ചെയ്യേണ്ടതാണ്.  
  2. അപ്പീല്‍ അനുവദിച്ച് കിട്ടിയ ഉത്തരവും ഇതോൊടപ്പം ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപ്പീല്‍ എന്‍ട്രി ഫോറവും 2023 ഡിസംബര്‍ 1 വെള്ളി 2 PM നും 4 PM നും ഇടയ്ക്കായി കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ്.

ഗൂഗിള്‍ ഫോം..>>: https://forms.gle/kCBZR99PdKkNvViK8

അപ്പീല്‍ എന്‍ട്രി ഫോം..>>: Click Here

 

-കെ.വി മനോജ്കുമാര്‍
കണ്‍വീനര്‍
പ്രോഗ്രാം കമ്മിറ്റി
--------------

 


 Back