OBC Scholarship 2024-25
(കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി)
സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ 'കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി' എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.
Scholarship Amount: Rs.1500
നിർദ്ദേശങ്ങൾ:
- സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്.
- സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്ന സമുദായങ്ങളുടെ പട്ടിക ഇതോടൊന്നിച്ച് കൊടുക്കുന്നു.
- കുടുംബവാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായിരിക്കും.
- മുൻ വർഷത്തെ പരീക്ഷയിൽ മിനിമം 90% മാർക്ക് നേടിയിരിക്കണം. (കൃത്യമായ മാർക്ക് ശതമാനം രേഖപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം. മറ്റ് സ്കൂളിൽ നിന്നും പുതിയതായി പ്രവേശനം നേടിയവർ മുൻവർഷം പഠിച്ചിരുന്ന സ്കൂളിലെ പ്രധാനധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ടതാണ്.)
- ഒ.ഇ.സി, ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ പെട്ടവരും, ന്യൂനപക്ഷ മതവിഭാഗങ്ങളിൽ (Muslim, Christian, Sikh, Buddha, Parsis, Jain) പെട്ടവരും അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷാഫാറത്തിന്റെ മാതൃക താഴെ ലിങ്കിൽ കൊടുക്കുന്നു. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്.)
- മാനദണ്ഡങ്ങൾ പ്രകാരം അർഹരായ വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് 2025 ജനുവരി 20 നകം സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
- ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. (അടുത്ത വര്‍ഷങ്ങളിൽ ആദ്യമായി അപേക്ഷിക്കുന്നവരും, 1, 5, 8 ക്ലാസ്സുകളിൽ പഠിക്കുന്നവരും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാൽ മതിയാകും.)
- സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവർ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ-ക്രീമിലെയർ അല്ലെങ്കിൽ ജാതി തെളിയിക്കുന്ന രേഖ പ്രധാനധ്യാപകരുടെ പരിശോധനക്കായി ഹാജരാക്കേണ്ടതാണ്.
- LSS, USS, NMMS, NTSE തുടങ്ങിയ വിവിധ മത്സര പരീക്ഷകളിലെ മികവിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്നവരെയും, ഭിന്നശേഷി സ്കോളർഷിപ്പ്, സ്നേഹപൂർവ്വം സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നവരെയും ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കേണ്ടതില്ല.
- സമാന രീതിയിലുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പുകൾക്ക് അപേക്ഷിച്ചവരുടെ കെടാവിളക്ക് സ്കോളര്‍ഷിപ്പ് അപേക്ഷകൾ സ്വീകരിക്കേണ്ടതില്ല.
- അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റെയും കുറഞ്ഞ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത്.
- ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക ട്രാൻസ്ഫർ ചെയ്യുന്നത്. വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ ആധാർ സീഡ് ചെയ്തിട്ടുള്ള ബാങ്ക് അക്കൌണ്ടിലായിരിക്കും സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. ആയതിനാൽ അപേക്ഷകർ ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി സീഡ് ചെയ്യുന്നത് ഉചിതമായിരിക്കും. ആധാർ ലിങ്കിങ് & ആധാർ സീഡിങ് എന്നിവ രണ്ട് വ്യത്യസ്ത നടപടി ക്രമങ്ങളാണ്. ബാങ്ക് അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്തു എന്ന കാരണത്താൽ അത് ആധാർ സീഡഡ് ആവണമെന്നില്ല. ആയതിനാൽ ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ബാങ്ക് ശാഖയെ സമീപിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ അപൂർണ്ണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
OBC Scholarship 2024-25 (Full Instructions): Notification
OBC Scholarship 2024-25: Application
List of Communities: Click Here
അപേക്ഷകൾ സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2025 ജനുവരി 20.
Apply on E-Grants (Online Data Entry Last Date: 31/01/2025)
---------------------------
Old Post:
നിർദ്ദേശങ്ങൾ :
- സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC (Economically Backward Classes പൊതു വിഭാഗത്തിലെ സാമ്പത്തികമായി - പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. മാർക്ക്, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒറ്റതവണയായി ഒരു വർഷം 4000/- രൂപ അക്കാദമിക് അലവൻസ് ഇനത്തിൽ ലഭിക്കും.
- മുൻ വർഷത്തെ പരീക്ഷയിൽ മിനിമം 75% മാർക്ക് നേടിയിരിക്കണം.
- 2022-23 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക മുകളിലുള്ള ലിങ്കിൽ ലഭ്യമാണ്.(ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്).
- കുടുംബ വാർഷിക വരുമാനം 2,50,000/- രൂപയിൽ അധികരിക്കരുത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- ന്യൂനപക്ഷ സ്കോളർഷിപ്പിന്
പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക്
സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി. വിഭാഗം വിദ്യാർത്ഥികളും,
ഒ.ഇ.സി.ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ
വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
- സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്കോളർഷിപ്പ് തുക നേരിട്ട് വിതരണം ചെയ്യുന്നതിനാൽ പദ്ധതിക്കായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്സ്ബുക്കിന്റെ അക്കൌണ്ട് നമ്പർ, IFSC എന്നിവ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- നിശ്ചിത മാതൃകയിലുള്ള ഏൽപ്പിക്കേണ്ടതാണ്. അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
- നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ചതിനുശേഷം അപേക്ഷാഫാറം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.
- അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റേയും കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത്.
- അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന അവസാന തീയതി : 16/01/2023
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- വരുമാനം, ജാതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പുവരുത്തേണ്ടതാണ്. ഇ-ഗ്രാന്റ്സ് പോർട്ടൽ ഇ-ഡിസ്ട്രിക്റ്റ് പോർട്ടലുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതിനാൽ ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ ഇ-ഗ്രാന്റ്സ് പോർട്ടലിൽ എന്റർ ചെയ്യേണ്ടതാണ്. ആയതിനാൽ ഓൺലൈനായി ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് തന്നെയാണ് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളത് എന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്.
- ലഭ്യമായ അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി എൻട്രി ചെയ്യേണ്ടതാണ്. 31/01/2023 വരെ ഡാറ്റാ എൻട്രി നടത്താവുന്നതാണ്. ഡാറ്റാ എൻട്രിക്ക് സഹായകമാവുന്ന യൂസർ മാനുവൽ ഇ-ഗ്രാന്റ്സ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡേറ്റാ എൻട്രി സംബന്ധമായ പ്രശ്നങ്ങൾ egrantz3.0helpline2@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ മാത്രം അറിയിക്കേണ്ടതാണ്.
- പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യാഗസ്ഥർ സ്കൂൾ സന്ദർശിച്ച് അപേക്ഷാഫാറവും വരുമാന സർട്ടിഫിക്കറ്റും ആവശ്യപ്പെടുന്നപക്ഷം ആയത് പരിശോധനയ്ക്ക് നൽകേണ്ടതാണ്.
- വിദ്യാർത്ഥികളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ ഇ ഗ്രാന്റ്സ് പോർട്ടലിൽ കൃത്യമായി എന്റർ ചെയ്യുന്നതിൽ പ്രധാനാധ്യാപകർ വ്യക്തിപരമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. രേഖപ്പെടുത്തുന്ന അക്കൌണ്ടിൽ ഒരു തവണയെങ്കിലും പണമിടപാട് നടത്തിയിട്ടുണ്ടെന്നും, അക്കൌണ്ട് ലൈവ് ആണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
- സമാന രീതിയിലുള്ള പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കേണ്ടതില്ല. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതല്ല.
-----------------
OBC (H) Prematric Scholarship 2023-24 : Click Here
--------------------
More Scholarships