.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Online Leave Application in SPARK

Help

 
 
Download SPARK OnMobile App: Click Here


SPARK on Mobile App വഴി എങ്ങനെ വളരെ എളുപ്പത്തിൽ ലീവ് അപേക്ഷ സമർപ്പിക്കുന്ന രീതി :

Step.1 :

SPARK on Mobile ൽ കയറിയാൽ താഴെ ചിത്രത്തിൽ കാണിച്ച പോലെയാണ് സ്ക്രീനിൽ കാണുക. അതില്‍ Leave Management എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

 

Step.2 :

ശേഷം സ്ക്രീനിൽ കാണുന്ന Apply Leave എന്നതില്‍ ക്ലിക്ക് ചെയ്യുക.


Step.3 :

 ശേഷം താഴെ ചിത്രത്തിൽ കാണിച്ച പോലെ സ്ക്രീനിൽ കാണാം.
CL, EL, HPL, OTHERS
(CL, EL, HPL അല്ലാത്ത മറ്റെല്ലാ ലീവുകൾക്കും OTHERS എന്നതിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപ്പോൾ അതില്‍ വിവിധ ലീവുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഏത് ലാവാണോ അത് സെലക്ട് ചെയ്യുക.)


 

Step.4 :

അപ്പോൾ ആ ഭാഗം ചുവപ്പ് കളറില്‍ സെലക്ട് ആകും. (ഇവിടെ CL ആണ് സെലക്ട് ചെയ്തിട്ടുള്ളത്)

 ശേഷം Leave Start Date സെലെക്ട് ചെയ്യുക. മുകളില്‍ ചിത്രത്തിൽ കാണിച്ച പോലെ ആ സ്ഥാനത്ത് ആണ് ക്ലിക്ക് ചെയ്യേണ്ടത്.

 Step.5 :

അപ്പോൾ താഴെ കാണിച്ച പോലെ സ്ക്രീനിൽ കാണാം. അതിൽ Date സെലക്ട് ചെയ്ത് OK കൊടുക്കുക.

 

Step.6 :

Forenoon, Afternoon, Fullday എന്നത് സെലക്ട് ചെയ്യുക. Default ആയി Fullday എന്നായിരിക്കും ഉണ്ടായിരിക്കുക. മാറ്റം ഉണ്ടെങ്കില്‍ താഴെ ചിത്രത്തിൽ കാണിച്ച പോലെ ആ സ്ഥാനത്ത് ആണ് ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യേണ്ടത്.


 

Step.7 :

Suffix, Prefix ഉണ്ടെങ്കില്‍ അത് അവിടെ വരും. താഴെ ചിത്രത്തിൽ കാണാം. (എല്ലാ ലീവുകൾക്കും common ആയി ഉള്ള ഫോം ആയത് കൊണ്ടാണിത് കാണിക്കുന്നത്.)


Step.8 :

Leave Ground, Address എന്നിവ കൊടുക്കുക. (Address എന്നതിൽ സ്ഥലപ്പേര് മാത്രം നൽകിയാൽ മതി. സ്‌പേസ്, കോമ തുടങ്ങിയ ഒന്നും ഉണ്ടാകാൻ പാടില്ല.)


Step.9 :

 ആരാണോ ലീവ് അനുവദിക്കേണ്ടത് ആ മേലുദ്യാഗസ്ഥന്റെ വിവരങ്ങൾ 2 സ്ഥലത്തും സെലക്ട് ചെയ്യുക.

(അപേക്ഷ നൽകുന്ന ജീവനക്കാരനെ അല്ല ഇവിടെ സെലക്ട് ചെയ്യേണ്ടത്.  ലീവ് പാസാക്കുന്ന മേലുദ്ദ്യോഗസ്ഥന്റെ Designation ആണ് താഴെ കാണിച്ച പോലെ സെലക്ട് ചെയ്യേണ്ടത്.)

ശേഷം SUBMIT എന്നതിൽ ക്ലിക്ക് ചെയ്യുക.

അതോടെ ലീവ് അപേക്ഷ സമർപ്പിച്ചു. 

ലീവ് അനുവദിക്കേണ്ട DDO/മേലുദ്യാഗസ്ഥന് അത് Approve ചെയ്യാൻ കാണിക്കും. DDO/മേലുദ്യാഗസ്ഥൻ ഉചിതമായ തീരുമാനം എടുക്കുന്നതായിരിക്കും.

(അഡീഷണൽ ചാർജ്‌ ഉള്ള ഉദ്യോഗസ്ഥൻ ആണ് DDO എങ്കിൽ അയാളുടെ Designation ആണ് മുകളിൽ സെലക്ട് ചെയ്യേണ്ടത്.)

(ലീവ് അപേക്ഷ നൽകുന്നത് ജീവനക്കാരന്റെ പേഴ്‌സണൽ അക്കൗണ്ടിൽ നിന്നായതിനാൽ അപേക്ഷ നൽകുന്ന ജീവനക്കാരന്റെ വിവരങ്ങൾ ഇതിൽ എവിടെയും നൽകേണ്ടതില്ല.)

ഇതുമായി ബന്ധപ്പെ‍ട്ട സംശയങ്ങൾ അറിയിക്കുക..  almakthabblog@gmail.com

--------------------------------

SPARK Personal Login അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഓണ്‍ലൈനായി ലീവിന് അപേക്ഷ സമർപ്പിക്കാൻ കഴിയൂ.. നിലവില്‍ SPARK On Mobile ആപ്പ് ഉപയോഗിക്കുന്നവ‍ർ ഇതിനകം അക്കൗണ്ട് ഉണ്ടാക്കിയവരാണ്. അവർക്ക് മുകളില്‍ കാണിച്ച രീതിയിൽ ലീവിന് ഓണ്‍ലൈനായി അപേക്ഷ നൽകാൻ കഴിയും.  

അല്ലാത്തവർ ആദ്യം അക്കൗണ്ട് ഉണ്ടാക്കണം. അക്കൗണ്ട് ഉണ്ടാക്കുന്നതിനുള്ള സഹായത്തിനായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 SPARK Personal Login - Help: Click Here


----------------

2022 ഒക്ടോബർ 1 മുതൽ എല്ലാ ലീവുകളും SPARK മുഖേന അപേക്ഷ നൽകണം - Govt. Order : Click Here