Promotion List
(For LP, UP, 8,9 Classes)
Promotion List 2025-26 Format : Click Here
(LP, UP, 8,9 Class)
Promotion List in Sampoorna Plus :
LP, UP വിഭാഗങ്ങളിലെയും 8,
9 ക്ലാസ്സുകളിലെയും കുട്ടികളുടെ
പ്രൊമോഷൻ ലിസ്റ്റ് Sampoorna Plus മുഖേന ഇപ്പോൾ ചെയ്യാനാകും..
നേരത്തെ Mark Entry നടത്തിയ Term 1, Term 2 സ്കോറുകൾ അതിൽ ലഭ്യമായിരിക്കും. Mark Entry എന്ന മെനുവിൽ Term 3 ന്റെ Mark Entry കൂടി നടത്തിയ ശേഷം Promotion List എന്ന മെനുവിൽ Academic year, Class & Division, Order എന്നിവ സെലക്ട് ചെയ്ത് പ്രൊമോഷൻ ലിസ്റ്റിൽ ഉണ്ടാകേണ്ട Subjects ടിക് മാർക്ക് ഇട്ടു കൊടുത്ത ശേഷം Submit എന്നതിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ താഴെ Promotion List കാണിക്കുന്നതാണ്. അതിൽ ഓരോ കുട്ടിയുടെയും Attendance Percentage (100 ൽ താഴെയുള്ള Digit) ടൈപ്പ് ചെയ്ത് കൊടുത്ത ശേഷം ഏറ്റവും താഴെ Save എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം പ്രൊമോഷൻ ലിസ്റ്റ് A3/A4 ലേക്ക് പ്രിന്റ് എടുക്കാൻ സാധിക്കും. ഓരോ ഡിവിഷനിലെയും ഇങ്ങനെ എടുക്കാവുന്നതാണ്.
അതിന് ഇനി പ്രത്യേക സോഫ്റ്റ്‌വെയറിന്റെ ആവശ്യമില്ല.
Sampoorna Plus Link..>> : Click Here
=================
Old Posts:
LP, UP വിഭാഗങ്ങളിലെയും 8, 9 ക്ലാസ്സുകളിലെയും കുട്ടികളുടെ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കി A4/A3 പ്രിന്റ് എടുക്കുന്നതിന് സൗകര്യമുള്ള Software..
തയ്യാറാക്കിയത് : ശ്രീ. വിമൽ സി. ജി സാർ (എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന്‍, പാലക്കാട് ജില്ല)
Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും
Windows OS ലെ Excel 2007 ഉം അതിന് ശേഷമുള്ള version കളിലും
പ്രവർത്തിക്കുന്നതും ആയ രണ്ടു തരം Spread Sheet കളാണ് ഉള്ളത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ
(Reports) എടുത്തു് പ്രൊമോഷൻ റെക്കോർഡ് എളുപ്പത്തില്‍ തയ്യാറാക്കാം..
സമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്ന രീതിയും വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളും താഴെ ലഭ്യമാണ്..
(Score IT ചെയ്യുന്ന സ്കളുകളിൽ അതിൽ തന്നെ
പ്രൊമോഷൻ ലിസ്റ്റ് ലഭ്യമാകും എന്നറിയുന്നു.. അത്തരം സ്കുളുകൾ ഈ Software ഉപയോഗിച്ച് പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കേണ്ടതില്ല.)
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ കാണുക... (ലിങ്ക് ഏറ്റവും താഴെ..)
Softwares for Ubuntu : (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന ഫയൽ PC/Laptop ലേക്ക് Save ചെയ്യുക)
Softwares for Windows : (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന ഫയൽ PC/Laptop ലേക്ക് Save ചെയ്യുക)
Video Help: (for Ubuntu)
https://www.youtube.com/watch?v=ocA0KJptgco
Video Help: (How to Generate reports from Sampoorna)
https://www.youtube.com/watch?v=f0D2djBjbLw
Promotion List 2024-25 Format : Click Here
Promotion List 2023-24 Format : Click Here
