.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Arabic Day Quiz Instructions

 World Arabic Language Day Quiz

(Season-3)
 
 ത്സര സമയക്രമം:  15/12/2024 (ഞായർ)
  • HSS: വൈകു.6.30 മുതൽ 7.30pm വരെ
  • LP: വൈകു.7.00pm മുതൽ 8.00pm വരെ
  • UP: രാത്രി 8.00pm മുതൽ 9.00pm വരെ
  • HS: രാത്രി 9.00pm മുതൽ 10.00pm വരെ

 

മത്സരത്തെ സംബന്ധിച്ചുള്ള നി‍ർദ്ദേശങ്ങൾ :

  • മത്സരം സംസ്ഥാനതലത്തിലായിരിക്കും. ഓരോ വിഭാഗത്തിലെയും സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും. (സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും അധ്യാപകൻ/രക്ഷിതാവ് മുഖേന അയച്ചു നൽകുന്നതായിരിക്കും.) A+, A ഗ്രേഡുകൾ നേടുന്നവർക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. A+ ഗ്രേഡ് നേടുന്നവരിൽ നിന്നാണ് സംസ്ഥാനതല വിജയികളെ കണ്ടെത്തുക
  •  കൂടുതൽ സ്കോർ നേടിയവർ ഒന്നിലധികം പേർ ഉണ്ടാകുന്നപക്ഷം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉത്തരം Submit ചെയ്തവരെയാണ് വിജയികളായി കണക്കാക്കുക. 
  • എല്ലാ ജില്ലയിലും ജില്ലാതലത്തിൽ 1,2,3 സ്ഥാനം നേടിയ A+ നേടിയവരെ ജില്ലാതല വിജയിയായി കണക്കാക്കുന്നതും അത്‌ അവരുടെ ഓൺലൈൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതാണ്.
  • ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. മത്സര ദിവസം ഇതേ ലിങ്കില്‍ തന്നെ കയറി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
  • 90% ന് മുകളിൽ സ്‌കോർ നേടുന്നവർക്ക് A+ ഗ്രേഡായും, 75%ന് മുകളിൽ നേടുന്നവർക്ക് A ഗ്രേഡ് ആയും പരിഗണിക്കുന്നതാണ്. ആദ്യത്തെ 30 മിനുട്ടിനുള്ളില്‍ ഉത്തരങ്ങൾ Submit ചെയ്യുന്നവരില്‍ നിന്നും മാത്രമേ A+ ഗ്രേ‍ഡിന് പരിഗണിക്കുകയുള്ളൂ.
  • മുകളിൽ കൊടുത്ത സമയക്രമം അനുസരിച്ച് മത്സരം നടത്തപ്പെടുന്നതാണ്. (LP, UP, HS, HSS എല്ലാ വിഭാഗങ്ങൾക്കും ഓരോ മണിക്കൂർ വീതം ആയിരിക്കും മത്സരം) 
  • കുട്ടികൾക്ക് പങ്കെടുക്കാനുള്ള സൗകര്യാർത്ഥവും, സൈറ്റ് busy ആകാതിരിക്കാനും വേണ്ടി ഓരോ ജില്ലകളിലേക്കും പ്രത്യേകം ലിങ്കുകൾ ഉണ്ടായിരിക്കുന്നതാണ്. 
  • ഓരോ ചോദ്യങ്ങൾക്കും 4 ഉത്തരങ്ങൾ ഓപ്‌ഷൻ ആയി ഉണ്ടായിരിക്കും.
  • ഓരോ വിഭാഗത്തിലും അതാത് ക്ലാസ്സ് പരിധിയിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കേണ്ടത്.  (LP വിഭാഗത്തില്‍ 2,3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രം).
  • ഒരു ഫോണിൽ നിന്നും ഒരു തവണ മാത്രമേ ഉത്തരങ്ങൾ Submit ചെയ്യാൻ കഴിയൂ. അതുകൊണ്ട് ആദ്യ തവണ തന്നെ കൃത്യമായ ഉത്തരങ്ങൾ നൽകി Submit ചെയ്യാൻ ശ്രദ്ധിക്കുക. ഒന്നിലധികം കുട്ടികൾ ഒരേ കാറ്റഗറിയിൽ പങ്കെടുക്കാൻ ഉണ്ടെങ്കിൽ വ്യത്യസ്ത ഫോണിൽ നിന്നും ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഒരു ഫോണില്‍ നിന്നും വ്യത്യസ്ത കാറ്റഗറിയിൽ (ഉദാ: LP യിലും UP യിലും) പങ്കെടുക്കാൻ സാധിക്കും.
  • ഉത്തരങ്ങൾ Submit ചെയ്ത ഉടനെ സ്‌കോർ കാണാനോ ശരിയായ ഉത്തരങ്ങൾ കാണാനോ സാധിക്കില്ല. 
  • അതാത് മത്സരങ്ങളുടെ സമയം പൂർണമായും സമാപിച്ച ശേഷം മാത്രമേ സ്‌കോർ കാണാനുള്ള ലിങ്ക് വഴി പങ്കെടുത്ത ഓരോ കുട്ടികളുടെയും സ്‌കോർ കാണാൻ സാധിക്കുകയുള്ളൂ. 
  • എല്ലാ വിഭാഗങ്ങളുടെയും മത്സരഫലങ്ങൾ ഡിസംബർ 16ന് തിങ്കളാഴ്ച ഇതേ ലിങ്കിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
  • മത്സര സമയത്ത് ഉത്തരങ്ങൾ Submit ചെയ്യുന്നതിന് മുമ്പായി ലിങ്കിൽ നൽകേണ്ട വിവരങ്ങൾ: 
    (താഴെ വിവരങ്ങൾ കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കുക. അത് അനുസരിച്ചായിരിക്കും ഓണ്‍ലൈൻ സർട്ടിഫിക്കറ്റില്‍ വരിക.)
    ●കുട്ടിയുടെ പേര് (English ൽ ടൈപ്പ് ചെയ്യണം),
    സ്‌കൂളിന്റെ കോഡ്,
    ●സ്‌കൂളിന്റെ പേര് (English ൽ ടൈപ്പ് ചെയ്യണം)  ,
    ●ജില്ലയുടെ പേര്,
    ഉപജില്ലയുടെ പേര്.
  • (School Code, ഉപജില്ല ഇവ ഏതാണെന്ന് കുട്ടികൾ അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കി വെക്കുക.) (LP വിഭാഗത്തിന് School Code നര്‍ബന്ധമില്ല. എങ്കിലും സ്‌കൂളിന്റെ Code ടൈപ്പ് ചെയ്തു കൊടുത്താൽ ഒരു സ്കൂളിലെ എല്ലാ കുട്ടികളുടെയും ഓണ്‍ലൈൻ സർട്ടിഫിക്കറ്റുകൾ അടുത്തടുത്ത പേജിൽ കണ്ടെത്താൻ അത് സഹായകമായിത്തീരും.)
  • LP, UP, HS School Codes
  • മത്സരം സംബന്ധിച്ച് അൽ മക്തബ്‌ അഡ്മിൻ പാനലിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.