Niyamasabha Election - Voter Details
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും Part നമ്പർ, ക്രമനമ്പർ എന്നിവ അറിയാനും 3 വഴികൾ :
1. SMS മുഖേന
2. Link മുഖേന
3. ECINET ആപ്പ് മുഖേന
(ഓരോന്നും താഴെ വിശദീകരിക്കുന്നു..)
നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ 10 അക്ക നമ്പർ ആണെങ്കിൽ (ഉദാ: ULX1609759) താഴെ കൊടുത്ത രീതികളിൽ മുന്നോട്ടു പോകാം..
(SIR Form -ൽ ഏറ്റവും മുകളിൽ പേരിന് താഴെയുള്ള EPIC നമ്പര്‍ തന്നെയാണ് വോട്ടർ ഐഡി കാർഡ് നമ്പർ)
(SIR 2026 ഫൈനൽ പട്ടികയിലോ അതിന് ശേഷമോ ആയി പുതുതായി വോട്ടർപട്ടികയിൽ ചേർത്തവർ ആണെങ്കിൽ: നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ അറിയില്ല എങ്കിൽ ബൂത്തിലെ വോട്ടർ പട്ടികയുടെ ഏറ്റവും അവസാനത്തെ പേജുകളിൽ ആണ് നിങ്ങളുടെ പേര് ഉണ്ടാകുക. അതിന്റെ ക്രമനമ്പർ ബൂത്തിൽ Help Desk ആയി ഇരിക്കുന്ന BLO മുഖേന കണ്ടെത്താവുന്നതാണ്.)
1. SMS മുഖേന പരിശോധിക്കാൻ :
ECI<one space>വോട്ടർ ഐഡി കാർഡ് നമ്പർ(10 അക്ക നമ്പർ)
(ഉദാ : ECI ULX1609759)
ടൈപ്പ് ചെയ്ത് 1950-ലേക്ക് SMS അയക്കുക. ഏത് ഫോണിൽ നിന്നും അയയ്ക്കാം. അപ്പോൾ വിവരങ്ങൾ reply ആയി വരും. (ഏറ്റവും എളുപ്പം SMS മുഖേനയുള്ള ഈ രീതിയാണ്..)
3. ECINET App മുഖേന പരിശോധിക്കാൻ :
(പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും Part No., Sl. No എന്നിവ അറിയാനും ആപ്പിൽ ലോഗിൻ ചെയ്ത് കയറേണ്ടതില്ല. സഹായത്തിന് ഈ പേജിൽ ഏറ്റവും താഴെ കൊടുത്ത ചിത്രം-1, ചിത്രം-2 എന്നിവ നോക്കുക.)
(തിരിച്ചറിയൽ കാർഡിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പുതിയ തിരിച്ചറിയൽ കാർഡ് Download ചെയ്യാൻ കഴിയൂ. OTP വരും.)
Download ECINET App: Click Here for Download
![]() |
| ചിത്രം-1 |
![]() |
| ചിത്രം-2 |
==============
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 2026 മാർച്ച് 15 വരെ അവസരം..
Download ECINET App: Click Here for Download
----------------
Old posts:
നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ KL/ എന്നത് കൊണ്ട് തുടങ്ങുന്നതാണോ..? എങ്കിൽ താഴെ കൊടുത്ത കാര്യങ്ങൾ ശ്രദ്ധിക്കുക..
(ഉദാ: KL/05/031/102XXX)
KL/ എന്ന് തുടങ്ങുന്ന ആ വോട്ടർ ഐഡി നമ്പർ ഇപ്പോൾ നിലവിലില്ല. KL/ എന്ന് തുടങ്ങുന്നതാണെങ്കിൽ ആദ്യം തൊട്ടുതാഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് പുതിയ 10 അക്ക നമ്പർ കണ്ടെത്തണം. അത് വെച്ചാണ് Search ചെയ്യേണ്ടത്..
പകരം അലോട്ട് ചെയ്ത പുതിയ 10 അക്ക നമ്പർ കണ്ടെത്താൻ..>>: Click Here

