Samagra Plus New Account Creation (Help)
Samgra Plus Sign Up ചെയ്യുന്ന വിധം:
താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Sign Up Link: Click Here
First Name: ഇവിടെ Official Name ആണ് കൊടുക്കേണ്ടത്.
Last Name: (നിർബന്ധമില്ല)
Username: ഏതെങ്കിലും ഒരു Username സ്‌പേസ് ഇടാതെ സെറ്റ് ചെയ്യുക. Available അല്ല എങ്കിൽ മറ്റെന്തെങ്കിലും നമ്പറുകളോ മറ്റോ കൂട്ടിച്ചേർക്കുക. (സമഗ്രയിൽ
കയറാൻ പിന്നീട് ഇതാണ് ഉപയോഗിക്കുക. Username മറന്നുപോയാൽ പുതിയ അക്കൗണ്ട്
ഉണ്ടാക്കാൻ പാടില്ല. HM Login വഴി അത് കാണാനാകും.) ..>> Password Reset: Click Here
Email Address: ഇമെയിൽ ഐഡി കൊടുക്കുക.
Password: ഒരു പാസ്‌വേഡ് സെറ്റ് ചെയ്ത് ഉണ്ടാക്കുക. (Capital Letter, Small Letter, Special Characters, Numbers ഇവയെല്ലാം ഉൾക്കൊള്ളണം.)
Confirm Password: മുകളിൽ സെറ്റ് ചെയ്ത പാസ്‌വേഡ് വീണ്ടും തെറ്റാതെ ടൈപ്പ് ചെയ്ത് കൊടുക്കുക.
(Available ആയ Username, സെറ്റ് ചെയ്ത Password എന്നിവ എഴുതി വെക്കാൻ മറക്കരുത്. അത് ഉപയോഗിച്ചാണ് പിന്നീട് സമഗ്രയിൽ കയറുന്നത്.)
(Username മറന്നുപോയാൽ പുതിയ അക്കൗണ്ട്
ഉണ്ടാക്കാൻ പാടില്ല. HM Login വഴി അത് കാണാനാകും. Password മറന്നുപോയാൽ HM Login വഴി Password Reset ചെയ്യാം.) ..>> Password Reset: Click Here
ശേഷം താഴെയുള്ള Next എന്നതിൽ ക്ലിക്ക് ചെയ്യുക.
......................
Permanent Employee Number : പെൻ നമ്പർ കൊടുക്കുക.
PEN നമ്പർ ഇല്ലാത്തവർ സ്‌കൂൾ കോഡിന്റെ കൂടെ 01, 02 എന്നിങ്ങനെ കൊടുത്ത് ഉണ്ടാക്കുക.
(ഉദാ: സ്‌കൂൾ കോഡ് 15563 ആണെങ്കിൽ പെൻ നമ്പറിന് പകരം 1556301എന്ന് കൊടുക്കുക. അടുത്തയാൾ 1556302 കൊടുക്കുക, .....)
Phone: മൊബൈൽ നമ്പർ കൊടുക്കുക.
Subject: ഏതെങ്കിലും ഒരു Subject എങ്കിലും സെലക്ട് ചെയ്യുക.
District: സ്‌കൂൾ നിലനിൽക്കുന്ന ജില്ല സെലക്ട് ചെയ്യുക.
School: സ്‌കൂൾ സെലക്ട് ചെയ്യുക. (അവിടെ സ്‌കൂൾ കോഡ് അടിച്ചു കൊടുത്താൽ നിങ്ങളുടെ സ്‌കൂൾ പെട്ടെന്ന് കണ്ടെത്താൻ കഴിയും.)
ശേഷം താഴെയുള്ള Sign Up എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ അക്കൗണ്ട് Create ആയി.
അക്കൗണ്ട് ഉണ്ടാക്കിയ ശേഷം സ്ഥാപന മേധാവി (HM/Principal)യെ അറിയിക്കുക :
സമ്പൂർണ്ണ User ID, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ആ അക്കൗണ്ട് HM/Principal Approve ചെയ്താൽ മാത്രമേ പിന്നീട് സമഗ്രയിൽ Login ചെയ്യാൻ കഴിയുകയുള്ളൂ.