Samagra Plus Account
നിലവിൽ Samagraയിൽ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതേ Username, Password തന്നെയാണ് Samagra Plus-ലും ഉപയോഗിക്കേണ്ടത്.
അഥവാ Samagraയിലെ നിലവിലെ Username, Password എന്നിവ മറന്നുപോയിട്ടുണ്ടെങ്കിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ പാടില്ല.
അതാത് സ്കൂൾ പ്രധാനധ്യാപകര്‍ക്ക് Samagraയിലെ HM Login വഴി നിലവിലെ Username, Password എന്നിവ അധ്യാപകര്‍ക്ക് ലഭ്യമാക്കാനാകും.
(Samagraയിൽ സമ്പൂര്‍ണ്ണയുടെ User Id, Password ഉപയാഗിച്ച് കയറിയാൽ HM Login-ൽ പ്രവേശിക്കാം.)
Username:
HM Login-ൽ പ്രവേശിച്ച ശേഷം Dashboard-ൽ കാണുന്ന Teachers എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സമഗ്രയിൽ രജിസ്റ്റര്‍ ചെയ്ത് HM അപ്രോവ് ചെയ്യപ്പെട്ട എല്ലാ അധ്യാപകരുടെയും പട്ടിക കാണാൻ സാധിക്കും. അവരുടെ പേരിന് തൊട്ടടുത്തായി Samagraയിൽ അധ്യാപകര്‍ ഉപയോഗിച്ചിരുന്ന Username കാണുന്നതാണ്. അത് തന്നെ Samagra Plus-ലും ഉപയോഗിക്കാം.
Password:
Samagraയിലെ Password മറന്നുപോയാൽ HM Login-ൽ തന്നെ അധ്യാപകരുടെ പേരിന് നേരെ ഏറ്റവും അവസാനം കാണിക്കുന്ന മൂന്ന് ഐക്കണിൽ ആദ്യത്തേത് Password Reset ചെയ്യാനുള്ളതാണ്. അതിൽ ക്ലിക്ക് ചെയ്താൽ 5 അക്ക നമ്പര്‍ ആയി ഒരു Password സ്ക്രീനിൽ കാണിക്കും. അത് എഴുതി എടുക്കുക. അത് ഉപയോഗിച്ച് Samagraയിൽ അധ്യാപകര്‍ക്ക് കയറാനാകും. പുതിയ 5 അക്ക Password മുഖേന അധ്യാപകര്‍ Samagraയിൽ പ്രവേശിച്ച ശേഷം വലതു വശത്ത് ഏറ്റവും മുകളിൽ കാണുന്ന പ്രൊഫൈൽ ഫോട്ടോയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതിൽ Change Password എന്ന് കണാനാകും. അതിൽ ക്ലിക്ക് ചെയ്ത് അധ്യാപകര്‍ക്ക് അവരുടെ Password മാറ്റാം.
-----------------------
Samagra-യിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കുന്ന വിധം: Click Here