.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
2nd Term Examination Details.. | Scheme of Works.. | Previous Exam Questions & Model Questions.. | SCERT Model Questions .. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

SIR 2025 - Online Status..

SIR 2025 - Online Status..

 

നിങ്ങളുടെ Enumeration Form സമർപ്പിച്ചോ എന്ന് പരിശോധിക്കാം..
നിങ്ങളുടെ വിവരങ്ങൾ
BLO അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്ന് എന്നറിയാൻ..

    വോട്ടർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചത് നിങ്ങളുടെ BLO-ക്ക് നൽകിയിട്ടുണ്ടെങ്കിൽ, അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലിൽ BLO അപ്ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. നിങ്ങൾക്ക് സ്വന്തമായി തന്നെ ഇത് ചെയ്യാൻ കഴിയും..

ഘട്ടം 1: തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലേക്ക് പോകുക..>>:
Click Here
മുകളിലെ ലിങ്കിൽ കയറിയാൽ 
Login ചെയ്യാനുള്ള പേജ് ലഭ്യമാവും.

ഘട്ടം 2: Login ചെയ്യുക (നിലവിലുള്ള ഉപയോക്താക്കൾക്കായി) :
നിലവിലുള്ള ഉപയോക്താക്കൾ ആണെങ്കിൽ നിങ്ങളുടെ Mobile number, Captcha എന്നിവ നൽകുക. തുടർന്ന് 'Request OTP' തെരഞ്ഞെടുക്കുക. ലോഗിൻ ചെയ്യുന്നതിന് OTP നൽകി വെരിഫൈ ചെയ്യുക. (നിങ്ങൾ പുതിയ ആളാണെങ്കിൽ 'Sign Up' ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ Mobile number, Email ID (Optional)Captcha എന്നിവ നൽകുക. ശേഷം Login എന്നതിൽ ചെയ്യുക. മുകളിൽ ഘട്ടം 2-ൽ കൊടുത്ത കാര്യങ്ങൾ പൂര്‍ത്തിയാക്കുക.)

ഘട്ടം 3: 'Fill Enumeration Form' എന്നതിൽ ക്ലിക്ക്
ചെയ്യുക :
ലോഗിൻ ചെയ്തതതിനുശേഷം, നിങ്ങളുടെ പേര് മുകളിൽ ദൃശ്യമാകും. SERVICES എന്നതിന് താഴെ കാണുന്ന '
Fill Enumeration Form' എന്നതിൽ ക്ലിക്ക് ചെയ്യുക. സംസ്ഥാനം Kerala എന്ന് തിരഞ്ഞെടുക്കുക..

ഘട്ടം 4: താഴെ EPIC നമ്പർ നൽകുക :
'Enter EPIC number 2025' എന്ന ബോക്സിൽ നിങ്ങളുടെ 10 അക്ക EPIC (വോട്ടർ കാർഡ്) നമ്പർ ടൈപ്പ് ചെയ്യുക. (SIR Form-ൽ ഏറ്റവും മുകളിൽ പേരിന് താഴെ
നിങ്ങളുടെ 10 അക്ക EPIC കാണാനാകും.) ശേഷം Search എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോമിന്റെ സ്റ്റാറ്റസ് അവിടെ പ്രദർശിപ്പിക്കും.

നിങ്ങളുടെ ഫോം BLO അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ : 

'Your form has already been submitted with Mobile No. 9999999995. For more details contact your BLO.' എന്ന് ഒരു സന്ദേശം ദൃശ്യമാകും. അതായത് നിങ്ങളുടെ BLO അത് അപ്ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് അതിനർഥം. (ഇവിടെ ഫോണ്‍ കാണിക്കുന്നില്ലെങ്കിലും പ്രശ്നം ഒന്നുമില്ല. റെഡിയാണ്.)

Model ..>>




ഫോം അപ്‌പ്ലോഡ് ചെയ്തിട്ടില്ലെങ്കിൽ :

മുകളിൽ കാണിച്ച പോലെ ഒരു സന്ദേശം ദൃശ്യമാകില്ല. പകരം താഴെ മാതൃക കൊ‌ടുത്ത പേലെ കാണിച്ചേക്കാം.. അല്ലെങ്കിൽ ഒരു പുതിയ ഫോം പേജ് തുറന്നേക്കാം.



എന്തെങ്കിലും തെറ്റ് തോന്നിയാൽ :
പ്രദർശിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തെറ്റാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഫോം സമർപ്പിച്ചിട്ടില്ലെങ്കിലും സ്റ്റാറ്റസ് 'Submitted' എന്ന് കാണിക്കുകയാണെങ്കിൽ നിങ്ങളുടെ BLOയെ  ബന്ധപ്പെടുക.

പ്രത്യേകം ശ്രദ്ധിക്കുക..>>: 
നിലവിൽ ഡിസംബർ 11 വരെ സമയം നീ‌‌ട്ടിയതിനാൽ BLO-മാര്‍ അതുവരെ
ഫോമുകൾ അപ്ലോഡ് ചെയ്യുന്നത് തുടരും. നിങ്ങളുടെ സ്റ്റാറ്റസ് ഇതുവരെ അതിൽ കാണിക്കുന്നില്ലെങ്കിൽ BLO-മാരെ ആവർത്തിച്ചു വിളിക്കുന്നത് ഒഴിവാക്കുക. അപ്ഡേറ്റ് ഇപ്പോഴും പുരോഗമിക്കുന്നുണ്ടാകാം. കൂടാതെ 
ആവർത്തിച്ചു വിളിക്കുന്നത് BLO-മാരുടെ ജോലി ത‌ടസ്സപ്പെ‌ടാനും കാരണമാകും. കാരണം അവര്‍ മൊബൈൽ ആപ്പിലാണ് ഫോമുകൾ അപ്ലോഡ് ചെയ്യുന്നത്. അത് പരിഗണിക്കുക.

(എന്തെങ്കിലും ആശയക്കുഴപ്പം നേരിടുന്നുണ്ടെങ്കിൽ സൈറ്റിലെ സന്ദേശം ശ്രദ്ധിക്കുകയും സഹായത്തിനായി നിങ്ങളുടെ BLOയുമായി ബന്ധപ്പെടുകയും ചെയ്യുക.)

 

--------------------

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള Enumeration Form ഓൺലൈൻ ആയി ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നിട്ടുണ്ട്..
 

Online Enumeration Form:

ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ..

Click Here

 

 

Help - Watch above Video

---------------------

 

2025 Voter List Search :
നിലവിൽ 2025-ൽ ഉള്ള വോട്ട് എവിടെയാണെന്നറിയാൻ..

Click Here

 --------------

 

2002 Vote Search :

2002-ലെ വോട്ട് എവിടെയാണെന്ന് കണ്ടെത്താൻ..

Click Here 

------------

 

Download - 2002 Voters List - PDF :
2002-ലെ വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ..

Click Here 

------------

 

Download - 2025 Voters List PDF :
നിലവിൽ (2025-ൽ) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ..

Click Here 

------------

Download - Search New EPIC Number :
2022-ൽ ഉള്ള KL എന്ന് തു‌ടങ്ങുന്ന EPIC നമ്പര്‍ 3 വര്‍ഷം മുമ്പ് Cancel ചെയ്തിട്ടുണ്ട്. അവരുടെ പുതിയ
EPIC നമ്പര്‍ അറിയാൻ..

Click Here 

------------

 


Who is Our BLO ?
നമ്മുടെ BLO
ആരാണ് എന്നറിയാൻ..

Click Here 

------------



Back