.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Summer Vacation

Summer Vacation

 

സ്കൂളുകളിൽ മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകൾ നടത്തരുതെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസ്സുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
രണ്ടാഴ്ചത്തെക്കാണ് സ്റ്റേ. അവധിക്കാല ക്ലാസ്സുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. വേനൽ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി വ്യക്തമാക്കി. അവധിക്കാല ക്ലാസ്സ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദ്ദേശം ലംഘിച്ചു ക്ലാസ്സ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസ്സും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നും അന്നത്തെ സർക്കുലർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ലംഘിച്ച് ഇപ്പോഴും ഒട്ടേറെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ വീണ്ടും ഡിജിഇ നിർദ്ദേശിച്ചിരുന്നത്.

മധ്യവേനലവധിക്കാലത്ത് പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി (Govt./Aided/Unaided) സ്‌കൂളുകളിൽ ക്ലാസ്സുകൾ നടത്തുന്നത് ഒഴിവാക്കുന്നതിന് നൽകിയ നിർദ്ദേശം കർശനമായി നടപ്പിൽ വരുത്തണമെന്ന് DGE : Click Here
(നിർദ്ദേശം കർശനമായി പാലിക്കുണ്ടോ എന്ന് ഉറപ്പു വരുത്താനും ലംഘനം ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.)


Vacation Training for Teachers - Details: Click Here