- ജില്ല മാറി അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അവരവരുടെ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ബി.ആർ.സിയിൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കി അവർക്ക് അർഹതപ്പെട്ട മെസ് അലവൻസ് ക്ലെയിം ചെയ്യാവുന്നതാണ്.
- രണ്ടോ അതിലധികമോ സബ്ജില്ലകൾ ക്ലബ്ബ് ചെയ്ത് നടക്കുന്ന അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് KSR പ്രകാരമുള്ള യാത്രാബത്ത അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണ്.
- UP അറബിക് അധ്യാപക സംഗമം: 24/05/2022 മുതൽ 26/05/2022 വരെ. (ആസൂത്രണം 23/05/2022).
- ഉറുദു അധ്യാപക സംഗമം: 23/05/2022 മുതൽ 25/05/2022 വരെ (Spell 1), 26/05/2022 മുതൽ 28/05/2022 വരെ (Spell 2).
അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള
പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര
വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.
അക്കാദമിക ആസൂത്രണത്തിന്റെ ഭാഗമായി മാത്രമെ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെയും സവിശേഷവുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠന മുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻകഴിയുള്ളു.
വിദ്യാലയത്തെ സമൂഹത്തിന്റെ കൂടി സ്ഥാപനമായി എങ്ങനെ മാറ്റാനാകും എന്ന ഉദ്ദേശ്യത്തോടെ പ്രതീക്ഷയുണർത്തുന്നതും പ്രചോദനാത്മകവുമായ ഹ്രസ്വകാല, മധ്യമകാല, ദീർഘകാല പ്രവർത്തനങ്ങൾ വിവിധ പദ്ധതികളിലൂടെ തയ്യാറാക്കണം.
#പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വ്യത്യസ്തവും നൂതനവുമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
#നിരന്തര മൂല്യനിർണ്ണയം നടത്തുകയും വിലയിരുത്തൽ പട്ടിക പ്രത്യേകം തയ്യാറാക്കുകയും ചെയ്യുക.
#ഓരോ കുട്ടികളും അതാതു ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു വെന്ന് ഉറപ്പു വരുത്തുക. കൈവരിക്കാത്ത പക്ഷം അനുബന്ധ പിന്തുണ നൽകുക.
#എല്ലാ കുട്ടികൾക്കും സൗഹൃദപരമായതും കുട്ടികളെ കേന്ദ്രീകരിച്ചിട്ടുള്ളതുമായ രീതിയിൽ പഠന പ്രവർത്തനം ഒരുക്കുക.
#ദിനാചരണങ്ങൾ നടത്തുക.
#പാഠ്യേതര പ്രവർത്തനങ്ങളും സംഘടിപ്പിക്കുക.
#മികവ് ഉത്സവങ്ങൾ നടത്തുക,
#LSS,USS, NMMS, NTSE, Scholarship, A+ കളുടെ എണ്ണം എന്നിവ കൂട്ടുന്നതിനുള്ള ആസൂത്രണം തയ്യാറാക്കുക.
#പഠനം ആയാസരഹിതവും ആഹ്ലാദകരവുമായ അനുഭവമാക്കി മാറ്റാൻ നൂതന ആശയങ്ങളും ICT സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുക.
#കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കളുടെ നിരന്തര പിന്തുണ ഉറപ്പാക്കുക.
#പഠന പിന്തുണ ക്ലാസുകൾ സംഘടിപ്പിക്കുക.
#എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കാനും, വായിക്കാനും എഴുതാനും പറ്റുന്ന ഭാഷാശേഷികൾ വികസിപ്പിക്കുക.
#ശാസ്ത്ര പഠനം സ്വായത്തമാക്കാൻ കഴിയുന്ന രീതിയിൽ ജനകീയവൽക്കരിക്കുക.
#ഗണിതത്തിൽ അടിസ്ഥാനശേഷി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുക.
#പഠന താത്പര്യത്തെയും വ്യക്തിത്വവികാസത്തെയും ത്വരിതപ്പെടുത്തുന്നതിനുള്ള പരിഹാരബോധന പ്രക്രിയയും നിരന്തര മൂല്യനിർണയപ്രക്രിയയും നടത്തുക.
#അക്കാദമികമായ ഉണർവ്വ് ജനിപ്പിക്കുന്നതിൽ എല്ലാ അദ്ധ്യാപ കരുടെയും പങ്കാളിത്തം ഉറപ്പാക്കുക.
#അധ്യാപകരിൽ നിന്നും അറിവിന്റെ സംഭാവനകൾ പരിഗണിക്കുക.
#പഠനത്തിൽ മുന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന, കോച്ചിംഗ് ക്ലാസ്സ് സംഘടിപ്പിക്കുക. അന്വഷണ ത്വര വർദ്ധിപ്പിക്കുക.
#ലൈബ്രറി വികസനം പരമാവധി സാധ്യമാക്കുക.
#ക്ലാസ്സ് ലൈബ്രറി, ടീച്ചേഴ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി , ജനകീയമാക്കുക.
#പഠനയാത്രകൾ അക്കാദമികമായി നടത്തുക.
#കണ്ടും കേട്ടും നിരീക്ഷിച്ചും പഠനത്തിനുള്ള ജൈവ വൈവിധ്യ പാർക്കുകൾ .
# ICT പ്രവർത്തനങ്ങൾ പഠനപ്രക്രിയ മെച്ചപ്പെടുത്താൻ ഉപയോഗിക്കുക.
#പുതിയ പുതിയ ടീച്ചിംഗ് എയ്ഡ്സ് നിർമിച്ച് പഠനപ്രക്രിയ എളുപ്പമാക്കുക
#ശാസ്ത്രമേളകളിലും ക്ലബ് പ്രവർത്തനങ്ങളിലും സയൻസ് ലാബ് പ്രവർത്തനങ്ങളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പഠന പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക.
ചുരുക്കത്തിൽ അക്കാദമിക മികവാണ് സ്ക്കൂളിന്റെ മികവ് എന്ന ധാരണ ഊട്ടിയുറപ്പിക്കുക.
------------------------------------------------
നാളത്തെ ഒമ്പതാം ക്ലാസ്സിലെ അറബിക് പരീക്ഷ ഏപ്രിൽ 2 ലേക്ക് മാറ്റി.
Circular
Circular
Exam Timetable (Std.1 - 9) | SSLC, HSE Timetable
------------------------------------------------
പ്രൈമറി എച്ച്.എം നിയമനം : സർവീസ് കാർഡ് ക്ഷണിച്ചു
മലപ്പുറം
ജില്ലയിലെ സർക്കാർ പ്രൈമറി സ്‌കൂളുകളിൽ 2022-23 വർഷത്തിൽ ഒഴിവ് വരുന്ന
തസ്തികകളിൽ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നിയമിക്കുന്നതിന് സർവീസ് കാർഡ്
ക്ഷണിച്ചു കൊണ്ട് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ സർക്കുലർ പുറത്തിറക്കി.
പൂർണമായും പൂരിപ്പിച്ച് അധ്യാപകരിൽ നിന്നും ലഭിക്കുന്ന സർവീസ് കാർഡുകൾ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും സർക്കാർ ഹൈസ്‌കൂൾ പ്രധാനധ്യാപകരും
മേലൊപ്പ് വെച്ച് 2022 മാർച്ച് 15-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി
ലിസ്റ്റ് സഹിതം മലപ്പുറം ഡി.ഡി.ഇ ഓഫീസിൽ ലഭിച്ചിരിക്കണം.
Circular
------------------------------------------------
എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ മാർച്ച് 10 മുതൽ 15 വരെ
എസ്.എസ്.എൽ.സി
ഐ.ടി മോഡൽ പരീക്ഷ മുൻ വർഷങ്ങളിൽ നടന്നത് പോലെ പ്രത്യേകം തയ്യാറാക്കിയ
സോഫ്റ്റ്വെയർ മുഖേന 2022 മാർച്ച് 10 മുതൽ 15 വരെ നടക്കും. ഇത്
സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പരീക്ഷാഭവൻ സെക്രട്ടറി
വിശദമായ സർക്കുലർ പുറത്തിറക്കി.
Circular
------------------------------------------------
ഫെബ്രുവരി 21 മുതൽ സ്പാർക്കിൽ നിന്നുള്ള സന്ദേശങ്ങൾ എല്ലാ ജീവനക്കാർക്കും..
2022
ഫെബ്രുവരി 21 മുതൽ സന്ദേശ് ആപ്പിക്കേഷൻ വഴി സ്പാർക്കിൽ നിന്നുള്ള
സന്ദേശങ്ങൾ മുഴുവൻ വകുപ്പുകളിലേയും ജീവനക്കാർക്കും ലഭ്യമാകും. App Download
Link, ട്യൂട്ടോറിയൽ ഫയൽ, സർക്കുലർ എന്നിവ ലഭ്യമാണ്.
Read more..
------------------------------------------------
------------------------------------------------
വർക്ക് ഫ്രം ഹോം' ജോലി ഇളവ് റദ്ദ് ചെയ്തു
കോവിഡ് 19: 'വർക്ക് ഫ്രം ഹോം' ജോലി ഇളവ് അനുവദിച്ചത് 16/02/2022 മുതൽ റദ്ദ് ചെയ്‌തു കൊണ്ട് സർക്കാർ ഉത്തരവിറക്കി.
Read more..
------------------------------------------------
ഫെബ്രുവരി 21 മുതൽ ഒരേ സമയം മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തും. 1 മുതൽ 9 വരെ ക്ലാസ്സുകൾ കൂടി വൈകുന്നേരം വരെയാകും.
ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾ നാളെ മുതൽ ഒരാഴ്ച ഉച്ച വരെ രണ്ട് ബാച്ചുകളിലായി പ്രവർത്തിക്കും. ഫെബ്രുവരി 21 മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതോടൊപ്പം ഫെബ്രുവരി 21 മുതൽ ഒരേ സമയം തന്നെ മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ ശനിയാഴ്ചകളിലും സ്‌കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമാണ്. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾക്ക് വാർഷിക പരീക്ഷകളും നടക്കും. ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്. SSLC, പ്ലസ്‌ടു, VHSE മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കും.
------------------------------------------------
ഫെബ്രുവരി 7 മുതൽ 10, 11, 12 ക്ലാസ്സുകൾക്ക് വൈകുന്നേരം വരെ
ഫെബ്രുവരി
7 തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസ്സുകൾക്ക് വൈകുന്നേരം വരെ ക്ലാസ്സുകൾ
ഉണ്ടായിരിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾക്ക് ഫെബ്രുവരി 14
ന് വീണ്ടും ഓഫ്‌ലൈൻ ക്ലാസ്സുകൾ ആരംഭിക്കും.
ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾ വൈകുന്നേരം ആക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Read more..
------------------------------------------------