GPAIS ൽ ചേരാനുള്ള സമയം ദീർഘിപ്പിച്ചു
2021
നവംബർ മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രീമിയം തുക ഒടുക്കാൻ കഴിയാതിരുന്ന,
31/12/2021ന് മുമ്പ് സർവീസിൽ ചേർന്ന അർഹരായ ജീവനക്കാർക്ക് 2022
ജനുവരി/ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടൊപ്പം 31/03/2022 വരെ പ്രീമിയം
തുക ഒടുക്കി GPAIS പദ്ധതിയിൽ
ചേരാനുള്ള സമയം ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ 2022
ജനുവരി മുതൽ സർവീസിൽ ചേരുന്ന ജീവനക്കാർക്ക് ഈ വർഷത്തെ പദ്ധതിയിൽ ചേരാൻ
കഴിയില്ല.
Read more..
------------------------------------------------
10E മുഖേന Income Tax Final Statement വെരിഫിക്കേഷൻ ചെയ്യുമ്പോൾ DDO /Head of Institution ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
10E മുഖേന Income Tax Final Statement വെരിഫിക്കേഷൻ ചെയ്യുമ്പോൾ DDO /Head of Institution ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വായിക്കാം.
Read more..
------------------------------------------------
കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന
ജീവനക്കാർക്ക് അനുവദിച്ചിരുന്ന Special Leave റദ്ദ് ചെയ്തു.
കോവിഡ്
രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന സർക്കാർ, അർദ്ധ സർക്കാർ,
പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന Special Leave ആനുകൂല്യം റദ്ദ് ചെയ്ത് സർക്കാർ ഉത്തരവിറക്കി.
Read more..
------------------------------------------------
1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ ജനുവരി 22, 29 തിയ്യതികളിലെ ശനിയാഴ്ചകളിൽ സ്കൂളിൽ ഹാജരാകേണ്ടതില്ല
1
മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ ജനുവരി 22, 29
തിയ്യതികളിലെ ശനിയാഴ്ചകളിൽ സ്കൂളിൽ ഹാജരാകേണ്ടതില്ല. പത്താം ക്ലാസ്സിൽ
പഠിപ്പിക്കുന്ന അധ്യാപകർ സ്‌കൂളിൽ എത്തണം. സ്‌കൂളുകളിൽ ജോലി ചെയ്യുന്ന
ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം പ്രിൻസിപ്പൽ/എച്ച്.എം എന്നിവർക്ക്
അനുവദിക്കാവുന്നതാണ്. സ്‌കൂളുകളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിൽ താഴെയുള്ള
കുട്ടികളുടെ അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്രരോഗ ബാധിതർ തുടങ്ങിയ
ജീവനക്കാർക്ക് സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ വർക്ക്
ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം അതാത്
പ്രിൻസിപ്പൽ/എച്ച്.എം എന്നിവർക്ക് അനുവദിക്കാവുന്നതാണ്. വർക്ക് ഫ്രം ഹോമിൽ
ഏർപ്പെടുന്ന എല്ലാ അധ്യാപകരും ഓൺലൈൻ ക്ലാസുകളിലും തുടർപഠന
പ്രവർത്തനങ്ങളിലും പൂർണമായും പങ്കെടുക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ/എച്ച്.എം
ഉറപ്പു വരുത്തേണ്ടതാണ്.
------------------------------------------------
ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് DGE യുടെ ചില നിര്‍ദ്ദേശങ്ങള്‍
ഒന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള ഓൺലൈൻ ക്ലാസ്സ് ബന്ധപ്പെട്ട് DGE ചില നിർദ്ദേശങ്ങൾ പുറത്തിറക്കി.
Read more..
------------------------------------------------
സ്‌കൂൾ അടച്ചാലും അധ്യാപകർ സ്‌കൂളിൽ എത്തണം : വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
ഒന്നാം
ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ
ഓഫ്‌ലൈൻ ക്ലാസ്സ് ഉണ്ടാകില്ല. അവർക്ക് ഓൺലൈൻ ക്ലാസ്സ് ആയിരിക്കും. അതേസമയം
അധ്യാപകർ സ്‌കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അധ്യാപകർ സ്‌കൂളിൽ എത്തി ഓൺലൈൻ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണം.
പത്ത്, പ്ലസ്‌വൺ, പ്ലസ്‌ടു ക്ലാസുകൾക്ക് സ്‌കൂളിൽ തന്നെ ക്ലാസ്സുകൾ തുടരും.
ജനുവരി 22,23 തിയ്യതികളിൽ പത്ത്, പ്ലസ്‌വൺ, പ്ലസ്‌ടു ക്ലാസുകളിൽ ശുചീകരണ
യജ്‌ഞം നടത്തും.
------------------------------------------------
തൈപ്പൊങ്കൽ പ്രാദേശിക അവധി ജനുവരി 14 ലേക്ക് മാറ്റി
തൈപ്പൊങ്കൽ
പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,
വയനാട് ജില്ലകൾക്കുള്ള ജനുവരി 15ലെ പ്രാദേശിക അവധി 2022 ജനുവരി 14 ലേക്ക്
മാറ്റി കൊണ്ട് ഉത്തരവിറങ്ങി. ജനുവരി 15 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും.
------------------------------------------------
MEDISEP രണ്ടാം ഘട്ട വിവരശേഖരണത്തിനുള്ള സമയം 10/01/2022 വരെ ദീർഘിപ്പിച്ചു
MEDISEP രണ്ടാം ഘട്ട വിവരശേഖരണത്തിനുള്ള സമയം 10/01/2022 വരെ ദീർഘിപ്പിച്ചു സർക്കുലർ ഇറങ്ങി.
Read more..
SSLC, ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
2022 ൽ നടക്കുന്ന SSLC, ഹയർ സെക്കന്ററി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. SSLC
പരീക്ഷകൾ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. വിദ്യാഭ്യാസ
മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചത്. SSLC ഐടി
Practical മാർച്ച് 10 മുതൽ 19 വരെയും SSLC മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25
വരെയും നടക്കും. മാർച്ച് 16 മുതൽ മാർച്ച് 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ
ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21
ന് തുടങ്ങി മാർച്ച് 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി
പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 15 ന്
അവസാനിക്കും. ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ മിക്‌സഡ് ആക്കുന്നതിൽ
എതിർപ്പില്ലെന്നും അത് സംബന്ധിച്ച് പി.ടി.എ ക്ക് തീരുമാനം
എടുക്കാവുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ
സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ ഉദ്ദേശമില്ലെന്നും
മന്ത്രി പറഞ്ഞു.
Exam Notification & Focus Area
------------------------------------------------
പൊതുവിദ്യാഭ്യാസത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ലാന്റ്ഫോൺ സൗകര്യം ഉറപ്പാക്കണം - സർക്കുലർ ഇറങ്ങി.
പൊതുവിദ്യാഭ്യാസത്തിന്
കീഴിലുള്ള പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും
ലാന്റ്ഫോൺ സൗകര്യം ഉറപ്പാക്കണം. അതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
സർക്കുലർ ഇറക്കി. പി.ടി.എ/ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ
സൗകര്യം ഒരുക്കണമെന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ളത്. പ്രവർത്തന
ക്ഷമമല്ലാത്ത ഫോണുകൾ പുനരുജ്ജീവിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. അതിന്
സാധ്യമാകാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ അനുമതിയോടെ പുതിയ
കണക്ഷൻ എടുക്കണം. ഓഫീസുകളിൽ നിന്നും അയക്കുന്ന എല്ലാ കത്തിടപാടുകളിലും ഫോൺ
നമ്പർ, ഇമെയിൽ ഐഡി എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.
Circular
------------------------------------------------
ക്രിസ്തുമസ് അവധി ഡിസംബർ 24 മുതൽ ജനുവരി 2 വരെ
സംസ്ഥാനത്തെ
സ്‌കൂളുകളിൽ 2021 ഡിസംബർ 24 മുതൽ 2022 ജനുവരി 2 വരെ ക്രിസ്തുമസ് അവധി
പ്രഖ്യാപിച്ച് ഉത്തരവായി. അതനുസരിച്ച് 2021 ഡിസംബർ 23 വ്യാഴാഴ്ച സ്‌കൂൾ
അടക്കുന്നതും 2022 ജനുവരി 3 തിങ്കളാഴ്ച സ്‌കൂൾ തുറക്കുന്നതുമായിരിക്കും.
Govt. Order
------------------------------------------------
LSS, USS പരീക്ഷ: പ്രൈമറി സ്‌കൂളുകൾക്ക് 18/12/2021 ശനിയാഴ്ച അവധി.
LSS,
USS പരീക്ഷ നടക്കുന്നതിനാൽ ഡിസംബർ 18 (ശനിയാഴ്ച) സംസ്ഥാനത്തെ എല്ലാ
പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിനും DGE അവധി
പ്രഖ്യാപിച്ചു. പരീക്ഷ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അന്നേ
ദിവസം അവധിയായിരിക്കും.
DGE Circular
------------------------------------------------
എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് PF അനുവദിച്ചു ഉത്തരവായി
സർക്കാർ
സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് GPF തുടങ്ങാൻ അനുമതി നൽകിയത്
പ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് PF അനുവദിച്ചു
ഉത്തരവായി. (KASEPF).
Read more..
------------------------------------------------
സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് - അവസാന തിയതി നീട്ടി
മാതാപിതാക്കളോ
അവരിൽ ഒരാളോ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്നേഹപൂർവ്വം
സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി 25/12/2021 വരെ നീട്ടി.
അതാത് സ്‌കൂളുകളിൽ ആണ് അപേക്ഷ നൽകേണ്ടത്.
Read more..
------------------------------------------------
മലപ്പുറം ജില്ലയിലെ HTV ഒഴിവുകളിൽ താത്കാലിക നിയമനം നടത്താൻ അനുമതി
മലപ്പുറം: ജില്ലയിൽ 2021-22 അധ്യായന വർഷത്തിൽ HTV ഒഴിവുകളിൽ താത്കാലിക നിയമനം നടത്താൻ അനുമതി ആവശ്യപ്പെട്ട
സ്‌കൂളുകളിൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നത് വരെ ദിവസവേതന അടിസ്ഥാനത്തിൽ
താത്കാലിക നിയമനം നടത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർ അനുമതി നൽകി ഉത്തരവ്
പുറപ്പെടുവിച്ചു. സ്‌കൂളുകളുടെ ലിസ്റ്റ് ഉത്തരവിൽ ലഭ്യമാണ്.
DDE ഉത്തരവ്
------------------------------------------------
ഗവ. ജീവനക്കാർക്ക് ഇ സർവീസ് ബുക്ക് നിലവിൽ വന്നു
Category A: 01/01/2021 നോ അതിന് ശേഷമോ ജോയിൻ ചെയ്തവർക്ക് ഇ സർവീസ് ബുക്ക് നിബന്ധം. Physically Service Book ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്യണം.
Category B: 31/12/2023 നോ അതിന് മുമ്പോ വിരമിക്കുന്ന ജീവനക്കാർക്ക് Physically Service Book മെയിന്റൻ ചെയ്യണം.
Category C: മുകളിലെ A,B കാറ്റഗറിയിൽ പെടാത്ത ജീവനക്കാർക്ക് അടുത്ത ഒരു ഉത്തരവ് വരുന്നത് വരെ Physically Service Book തുടരുക.
Read more..
Back